Category: General News

പി.എഫ്.ഐ ഹർത്താൽ; സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. പോപ്പുലർ ഫ്രണ്ടിന്‍റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം. പോപ്പുലർ ഫ്രണ്ടിന്‍റെ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച്…

കെടിയു വിസി നിയമനം; സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഡോ.സിസ തോമസിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകിയ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസിന് നിർദ്ദേശിച്ചു. ജസ്റ്റിസ്…

ആൺ സുഹൃത്ത് നല്‍കിയ ശീതള പാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു

കന്യാകുമാരി: ആൺ സുഹൃത്ത് നല്‍കിയ ശീതളപാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്.…

നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി…

ഗവർണർക്കെതിരെ ലഘുലേഖ; പ്രക്ഷോഭം ശക്തമാക്കാൻ ഇടത് മുന്നണി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് അനുമതി നൽകിയ സി.പി.എം നിയമ മാർഗങ്ങളിലൂടെയും ജനകീയ സമരത്തിലൂടെയും ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ ഗവർണർക്കെതിരെ ലഘുലേഖ പ്രചാരണം ആരംഭിച്ചു. വിസിമാർക്കെതിരായ ഗവർണറുടെ നീക്കം ആർഎസ്എസ് അനുയായികളെ…

മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർക്ക് ഗവേഷണകേന്ദ്രങ്ങൾ ഒരുങ്ങുന്നു

അമ്പലപ്പുഴ: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് ഗവേഷണത്തിന് സൗകര്യമൊരുക്കി മോഡൽ റൂറൽ ഹെൽത്ത് റിസർച്ച് യൂണിറ്റ് വരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കേരള ഘടകത്തിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുക. ആദ്യം ആലപ്പുഴയിലും അടുത്ത ഘട്ടത്തിൽ വടക്കൻ കേരളത്തിലും ആരംഭിക്കും. മാരാരിക്കുളം…

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും; രഥോത്സവം 14, 15, 16 തീയതികളിൽ

പാലക്കാട്: കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 9.30നും 11.30നും ഇടയിൽ കൊടിയേറ്റ് നടക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട്…

നാവികരെ തടവിലാക്കിയ സംഭവം; സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയിലേക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയയിൽ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്‍റെ ചീഫ് ഓഫീസറായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു. കപ്പലിലെ ജീവനക്കാരായ മലയാളികൾ…

നിയമന വിവാദം തുടരുന്നു; കോഴിക്കോട് കോർപ്പറേഷനിലും പരാതി

കോഴിക്കോട്: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളും വിവാദത്തിൽ. ആരോഗ്യ വകുപ്പിലെ 122 താത്കാലിക ഒഴിവുകളിലേക്ക് സി.പി.എമ്മുകാരെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. നിയമനത്തിനായി രൂപീകരിച്ച ഇന്‍റർവ്യൂ കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് പരാതി. എന്നാൽ…

KSRTCയിൽ ടൂർ പോകാം; സ്‌കൂള്‍, കോളേജ് വിനോദയാത്രയ്ക്ക് വാടകയ്ക്ക് നൽകും

തിരുവനന്തപുരം: സ്കൂൾ, കോളേജ് ഉല്ലാസയാത്രകൾക്കായി കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്കെടുക്കാം. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾ വരെ ലഭ്യമാകും. ഏഴ് വിഭാഗങ്ങളിലായാണ് മിനിമം നിരക്ക് പ്രഖ്യാപിച്ചത്. 4, 8, 12, 16 മണിക്കൂർ സമയാടിസ്ഥാനത്തിൽ ബസുകൾ വാടകയ്ക്ക് നൽകും.…