Category: General News

പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലക്കി, കോളജില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസില്‍ പാരസെറ്റമോൾ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ്…

ഖത്തറിലേക്ക് കളി കാണാന്‍ ഒരു കുടുംബത്തിലെ 24 പേര്‍

തിരൂർ: ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് തിരിച്ച് ഒരു കുടുംബത്തിലെ 24 അംഗങ്ങൾ. 16 പേർ ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്. ശേഷിക്കുന്ന എട്ടുപേർ ഈ മാസം 22ന് കോഴിക്കോട് വഴി ഖത്തറിലെത്തും. തിരൂർ പരന്നേക്കാട് ചിറക്കൽ കുടുംബത്തിലെ 9 പേരും ബന്ധുക്കളായ…

നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം; കപ്പൽ കമ്പനി കോടതിയിലേക്ക്

ന്യൂഡൽഹി: ഗിനിയില്‍ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഹൈക്കമ്മീഷണർ ജി സുബ്രഹ്മണ്യം ഇടപെട്ടതായി നാവികർ സന്ദേശം അയച്ചു. കപ്പലിന്‍റെ യാത്രയുടെയും നൈജീരിയയിലെത്തിയ വിശദാംശങ്ങളും അടങ്ങിയ രേഖ കമ്പനി പുറത്തുവിട്ടു. ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ…

ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം രാത്രി 9 വരെ ചെലവഴിക്കാം; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട്‌ നൽകി വധു

കൊടുവായൂര്‍: സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ ഫോൺ വിളിച്ച് ഭർത്താവിനെ ശല്യപ്പെടുത്തില്ലെന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് നൽകി വധു. കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ കൂട്ടുകാർക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഇങ്ങനെ ഒപ്പിട്ടുനല്‍കിയത്. വിവാഹസമ്മാനമായി വരന്‍റെ സുഹൃത്തുക്കൾ…

വിസ്മയ കേസ്: ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്ന കിരണ്‍കുമാറിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് കിരൺ കുമാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച…

ഇലന്തൂര്‍ നരബലിക്ക് ശേഷമുള്ള പുനരന്വേഷണം; അഞ്ചുവര്‍ഷം മുന്‍പ് കാണാതായ യുവതിയെ കണ്ടെത്തി

കോഴഞ്ചേരി: അഞ്ച് വർഷം മുമ്പ് ആറന്മുളയിൽ നിന്ന് കാണാതായ യുവതിയെ കോട്ടയം കൊടുങ്ങൂരിൽ നിന്ന് കണ്ടെത്തി. 2017 ജൂലൈയിലാണ് ആറന്മുള തെക്കേമലയില്‍ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കവെ ക്രിസ്റ്റീനാളിനെ (26) കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇലന്തൂർ നരബലിക്ക് ശേഷം…

ഗവർണർക്കെതിരെ ബില്ലിന് സാധ്യത; ഡിസംബറില്‍ സഭാസമ്മേളനം വിളിച്ചേക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കാൻ സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കും. ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് സർക്കാർ ആലോചിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം സഭാ സമ്മേളനം വിളിക്കാന്‍…

‘കത്ത് കൃത്രിമം’: മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണെന്നാണ് മൊഴി. ലെറ്റർഹെഡും സീലും തന്‍റേതാണെന്ന് മേയർ സ്ഥിരീകരിച്ചു. പഴയ ലെറ്റർ…

ഗവ‍ര്‍ണറുടെ സ്റ്റാൻഡിങ് കൗൺസിലും നിയമോപദേശകനും രാജിവെച്ചു

കൊച്ചി: കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കൗൺസിലും രാജിവെച്ചു. അഡ്വ. ജാജു ബാബുവും ഭാര്യ അഡ്വ. എം.യു.വിജയലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജാജു ബാബു.  വൈസ് ചാൻസലർമാരെ…

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് പ്രമേയം; ‘കേരള സ്റ്റോറി’ക്കെതിരെ പരാതി

തിരുവനന്തപുരം: 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ട് ഒരുക്കിയ ഹിന്ദി സിനിമ ‘കേരളാ സ്റ്റോറി’ക്കെതിരെ പരാതി. സിനിമ വ്യാജമായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിപുൽ അമൃത് ലാൽ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം…