Category: General News

അടിക്കാം 2 കോടി ഗോൾ; രണ്ടാം ഘട്ട ലഹരി വിരുദ്ധ കാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഗോളടി സംഘടിപ്പിക്കും. ഗോൾ പോസ്റ്റിന് പിന്നിൽ ‘നോ ടു ഡ്രഗ്’…

കൊളോണിയൽ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ ദുർബലപ്പെടുത്തുന്ന കൊളോണിയൽ കാലഘട്ടത്തിലെ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമമെന്ന് സുപ്രീം കോടതി. കേരള പൊലീസ് ആക്ട്, മദ്രാസ് പൊലീസ് ആക്ട് തുടങ്ങിയ സംസ്ഥാന പൊലീസ് നിയമങ്ങൾ ക്രമസമാധാനപാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക്…

ഉമ്മന്‍ ചാണ്ടി നാളെ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ബെർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലെ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തൊണ്ടയിലെ രോഗത്തിനാണ് ചികിത്സ. ശസ്ത്രക്രിയ കഴിഞ്ഞ് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ആശുപത്രിക്ക് മുന്നിൽ നിന്നുള്ള ചിത്രവും…

ചാൻസലർ അധികാരം മുൻപേ എടുത്തുമാറ്റിയ ഗുജറാത്ത്; കേരളത്തില്‍ ബിജെപി കുഴങ്ങും

ന്യൂഡല്‍ഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം ബിജെപിയെ വെട്ടിലാക്കും. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ എല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാർ നീക്കം ചെയ്തിരുന്നു. അതിനു നേതൃത്വം നൽകിയത് മോദിയും.…

ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കി

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമാണ്…

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുകളിലേക്ക് നിയമനത്തിന് മേയറുടെ ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഹൈക്കോടതിയിൽ. കത്ത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.…

സംസ്ഥാനത്ത് 12,13 തീയതികളിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമർദ്ദം നവംബർ 9 മുതൽ 12 വരെ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം; പുഞ്ചി കമ്മിഷനെ കൂട്ടുപിടിച്ച് സർക്കാർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കണമെന്ന പുഞ്ചി കമ്മിഷൻ ശുപാർശ കൂട്ടുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നീക്കം. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.…

ആർഎസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി സുധാകരൻ

കണ്ണൂര്‍: സംഘടനാ കോണ്‍ഗ്രസിലായിരിക്കെ ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയതായി വെളിപ്പെടുത്തി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകൾക്ക് സംരക്ഷണം നൽകാൻ ആളെ വിട്ടെന്നാണ് സുധാകരന്‍റെ വെളിപ്പെടുത്തൽ. ശാഖകൾ അടിച്ചുതകര്‍ക്കാന്‍ സി.പി.എം ശ്രമിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്ന് അദ്ദേഹം…

മദ്യപിച്ചെത്തി 12 വയസുകാരനെ അതി ക്രൂരമായി മർദ്ദിച്ച് പിതാവ്

മാവേലിക്കര: 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെട്ടികുളങ്ങരയ്ക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് എടുത്ത ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മദ്യപിച്ചെത്തുന്ന പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ സഹോദരൻ പറഞ്ഞു. ‘ഹൃദയഭേദകമായ രംഗങ്ങൾ…