Category: General News

മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യ പറഞ്ഞു. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുന്നിൽ നടന്ന പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു ആര്യ രാജേന്ദ്രൻ. “55 കൗൺസിലർമാർ വോട്ടു രേഖപ്പെടുത്തിയാണ്…

സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം

തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാരന് ക്രൂരമർദ്ദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപനാണ് നിറമണ്‍കരയില്‍വെച്ച് മർദ്ദനമേറ്റത്. രണ്ട് സ്കൂട്ടർ യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രദീപൻ…

എസ്എടിയിലെ വിവാദ താല്‍ക്കാലിക നിയമനം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമനങ്ങൾ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു. സെക്രട്ടറി മൃദുല കുമാരിയുടെ ഏഴ് ബന്ധുക്കളെ വിവിധ താൽക്കാലിക തസ്തികകളിൽ നിയമിച്ചെന്നാണ് ആരോപണം. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. പാർട്ടി ജില്ലാ…

കെടിയു വിസി നിയമനം: സർക്കാർ ഹർജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വൈസ് ചാൻസലർക്ക് ആവശ്യമായ…

ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ കൈവശമില്ല; വെട്ടിലായി സർക്കാർ

ന്യൂഡല്‍ഹി: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഹൗസിന്‍റെ ഉടമസ്ഥാവകാശ രേഖ സർക്കാരിന്റെ പക്കലില്ല. ഇത് സംബന്ധിച്ച സർക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവൻകൂർ ഹൗസിന്‍റെ വിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ വിശദീകരണത്തിൽ ട്രാവൻകൂർ ഹൗസിന്‍റെ മുഴുവൻ…

സിമന്റ് വില വർധിക്കുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

കണ്ണൂര്‍: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ചാക്ക് സിമന്‍റിന് 100 രൂപയിലധികം വർദ്ധനവുണ്ടായി. രണ്ടുമാസത്തെ വർദ്ധനവ് 30 രൂപയ്ക്ക് മുകളിലാണ്. കൊവിഡിന് ശേഷം നിർമ്മാണ മേഖല സജീവമായതോടെയാണ് സിമന്‍റ് വില ഉയരാൻ തുടങ്ങിയത്. ഇരുമ്പിന്റെ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയും ഉയരാൻ തുടങ്ങിയതോടെ…

സ്വകാര്യ വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ്; നടപടിക്കൊരുങ്ങി എംവിഡി

കാക്കനാട്: സ്വകാര്യ വാഹനങ്ങളിൽ ‘കേരള സർക്കാർ’ ബോർഡ് ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമം ലംഘിച്ച് ഈ ബോർഡുകൾ സ്ഥാപിക്കുന്നവരെ തിരിച്ചറിയാനുള്ള പട്ടിക എംവിഡി തയ്യാറാക്കി തുടങ്ങി. പിടിക്കപ്പെട്ടാൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന്…

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ 300 കോടി കെഎസ്‌ആർടിസിക്ക് ഉൾപ്പെടെ വകമാറ്റും

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം ആരംഭിക്കാത്ത റോഡ് പദ്ധതികളുടെ ഫണ്ട് വകമാറ്റാൻ തീരുമാനം. 300 കോടി രൂപയാണ് വകമാറ്റുന്നത്. സ്മാർട്ട് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗം അംഗീകാരം…

ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫ് സ്ഥാനാർഥിയെ ആക്രമിച്ച് ആറംഗ സംഘം

മുതുകുളം: പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ ആറംഗ സംഘം ആക്രമിച്ചു. ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനാണ് മർദ്ദനമേറ്റത്. വലതുകാലിന്‍റെ അസ്ഥി ഒടിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുകൈയ്ക്കും ഗുരുതരമായി…

ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും: വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാകുളം ടൗൺഹാളിൽ ആരംഭിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “ശാസ്ത്രം പുരോഗമിക്കുമ്പോൾ നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം.…