Category: General News

ലോ അക്കാദമി വിദ്യാര്‍ത്ഥികളെ സിപിഎം കൗണ്‍സിലറുടെ മകനും സംഘവും വീട് കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്ന വിദ്യാർത്ഥികളെ മര്‍ദിച്ചു. ലോ അക്കാദമിയിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് വാര്‍ഡിലെ സിപിഎം കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ…

കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍; ഇടിമിന്നലേറ്റതെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടിമിന്നലേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കാരപ്പറമ്പ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. സ്കൂളിൽ…

കത്ത് വിവാദം; മേയറുടെ ഓഫീസിലെ ജീവനക്കാർ മൊഴി നൽകി

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ലെറ്റർ പാഡ് ഓഫീസിൽ…

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രെയിൻ സർവീസ് മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ സർവീസ് താറുമാറായി. തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള റെയിൽവേ പാലം കമ്മിഷനിങ് നടക്കുന്നതിനാലാണ് സർവീസുകൾ തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകളും നടത്തുന്നില്ല. ഇന്ന് തന്നെ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.…

എൻഎസ്എസ്സിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വി.ഡി സതീശൻ

ഷാർജ: താൻ ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ എല്ലാ സമുദായങ്ങളിൽ നിന്നും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എൻഎസ്എസ് പ്രസിഡന്‍റ് സുകുമാരൻ നായരുടെ പ്രസ്താവനയോടായിരുന്നു സതീശന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും എൻഎസ്എസ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു.…

ഷംന കാസിമിനെ തടവിലാക്കാൻ ശ്രമിച്ച 10 പ്രതികളും ഹാജരാകാൻ കോടതി ഉത്തരവ്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഷംനയുമായി വിവാഹാഭ്യർത്ഥനയുമായി എത്തിയ ഹാരിസും റഫീഖും ഉൾപ്പെടെ 10 പ്രതികളോടും ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ്…

ശബരിമലയില്‍ ആചാരം അട്ടിമറിക്കരുതെന്ന് മുൻമന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ശബരിമലയിലെ ആചാരങ്ങൾ അട്ടിമറിക്കുകയോ മാറ്റുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ. ശബരിമലയിൽ 50 വയസിന് മുകളിലുള്ള സ്ത്രീകൾ മാത്രമേ പ്രവേശിക്കാവൂ എന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിശദീകരിക്കുകയായിരുന്നു സുധാകരൻ. “ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ…

കൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ

കൊച്ചി: കൂട്ടബലാത്സം​ഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും…

കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക്–കിഴക്കൻ, മധ്യ–കിഴക്കൻ അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൽഫലമായി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരള തീരത്തും…

തെളിവെടുപ്പിന് കൊണ്ടുപോയ അതിജീവിതയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കെതിരെ കേസെടുത്തു

കൽപറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ.എസ്.ഐ ടി.ജി ബാബുവിനെതിരെ സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കമ്മീഷൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെളിവെടുപ്പിനിടെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ…