Category: General News

കെ സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ ഹൃദയമാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന കെ സുധാകരന്‍റെ പ്രസ്താവനയോട്…

കെ.സുധാകരന്റെ വിവാദ പരാമർശം; യുഡിഎഫ് നിലപാട് വ്യക്തമാക്കണം, വിമർശിച്ച് സിപിഎം

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാനുള്ള ആശയപരിസരം സൃഷ്ടിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചെയ്യുന്നതെന്ന് സിപിഎം. സുധാകരൻ തന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവന തിരുത്തുന്നതിനു പകരം അതിനെ ന്യായീകരിക്കുകയാണെന്ന് സിപിഎം വിമർശിച്ചു. കോൺഗ്രസിനെ ആർ.എസ്.എസിന്‍റെ കൂടാരത്തിലേക്ക് കൊണ്ടുവരാൻ സുധാകരൻ അച്ചാരം…

എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 11 പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂർ നാരായണൻ നായർ വധക്കേസിൽ 11 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ ഒന്നും രണ്ടും നാലും പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും മൂന്നും അഞ്ചും പ്രതികൾക്ക് 50,000 രൂപ വീതം…

പെട്രോള്‍ പമ്പിൽ തർക്കം; ഇടപെട്ട് മടങ്ങിയ യുവാവിന് ക്രൂരമര്‍ദനം

ആലപ്പുഴ: പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനം. തുമ്പോളി സ്വദേശി മുകേഷിനാണ് മർദ്ദനമേറ്റത്. കളപ്പുഴ സ്വദേശി ശ്രീരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെന്ന വ്യാജേനയാണ് ശ്രീരാഗ് മുകേഷിനെ ആക്രമിച്ചത്. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിൽ മുകേഷ് ഇടപെട്ടതാണ് കാരണം. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ…

എൽദോസ് കേസിൽ പരാതിക്കാരിയെ മർദിച്ച സംഭവം; അഭിഭാഷകരെ പ്രതി ചേർത്ത നടപടിക്ക് സ്റ്റേ

കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ മർദിച്ച സംഭവത്തിൽ അഭിഭാഷകരെ പ്രതി ചേർത്ത നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. അഭിഭാഷകരായ ജോസ്.ജെ. ചെരുവിൽ, അലക്സ്.എം. സക്കറിയ, പി.എസ്. സുനീർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. പരാതിക്കാരിയെ വിളിച്ചു വരുത്തി അഭിഭാഷകരുടെ ഓഫീസിൽ മർദിച്ചുവെന്നായിരുന്നു…

ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമോ? എല്‍ദോസിനെതിരായ കേസിൽ ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്ന് ചോദിച്ച് ഹൈക്കോടതി. ആദ്യ പരാതിയിൽ ലൈംഗിക പീഡനം ഉണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. പരാതി വായിച്ചപ്പോൾ സിനിമാക്കഥ പോലെ തോന്നിയെന്ന് ഹൈക്കോടതി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി…

കൂട്ടബലാത്സംഗ കേസ്; ഇൻസ്പെക്ടർ സുനുവിന്റെ അറസ്റ്റ് വൈകിയേക്കും

കൊച്ചി: എറണാകുളം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിന്‍റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. പരാതിക്കാരിയുടെ പരാതിയിലെ ചില വിശദാംശങ്ങൾ ഇനിയും വ്യക്തമാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്. അതേസമയം, രക്ഷപ്പെടാതിരിക്കാനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷണർ…

മില്‍മയുടെ വില കൂടും; 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: മിൽമ പാലിന്‍റെ വില 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. കാർഷിക, വെറ്ററിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്‍റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.…

ഛായാഗ്രാഹകന്‍ സുധീഷ് പപ്പു അന്തരിച്ചു

കൊച്ചി: ഛായാഗ്രാഹകൻ പപ്പു (സുധീഷ് പപ്പു, 44) അന്തരിച്ചു. അപൂർവ്വ രോഗമായ അമിലോയിഡോസിസ് ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പു ജനിച്ചത്. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ‘ചാന്ദ്നി ബാർ’ എന്ന ബോളിവുഡ്…

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്

കോഴിക്കോട്: കോഴിക്കോട് പൊലീസുകാരനെതിരെ പോക്സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളിലാണ്…