Category: General News

ആർഎസ്എസ് അനുകൂല പ്രസ്താവന; സുധാകരനെതിരെ പരാതിയുമായി എംപിമാർ

ന്യൂ‍ഡൽഹി: കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകി, ജവഹർലാൽ നെഹ്റു വർഗീയ ഫാസിസവുമായി…

സമ്മർദങ്ങൾക്ക് വഴങ്ങില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം: ഗവർണർ

ന്യൂഡല്‍ഹി: ഗവർണർക്കെതിരായ എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും താൻ ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ല. എല്ലാവരും അവരുടെ പരിധിയിൽ നിൽക്കണം. ജുഡീഷ്യറിയുടെ ഉത്തരവുകളെ ബഹുമാനിക്കണമെന്നും അദ്ദേഹം…

കത്ത് വിവാദം; മേയര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലാണ് നടപടി. മേയര്‍ സത്യപ്രതിജ്ഞാ…

അടുത്ത വർഷത്തെ ഒഴിവുകൾ 30നകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കുലർ

തിരുവനന്തപുരം: അടുത്ത വർഷത്തെ ഒഴിവുകൾ നവംബർ 30നകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ സർക്കുലർ. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ആണ് ഈ…

ശ്രീനിവാസൻ കൊലക്കേസ്; പിഎഫ്ഐ നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മുൻ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിലെ 45-ാം പ്രതിയാണ് യഹിയ തങ്ങൾ. യു.എ.പി.എ കേസിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യഹിയ തങ്ങളെ…

ഉന്നത വിദ്യാഭ്യാസരംഗത്ത് ബി.ജെ.പി-ആര്‍.എസ്.എസ്‌ ഇടപെടല്‍ അനുവദിക്കാനാവില്ല: യെച്ചൂരി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ബി.ജെ.പി-ആർ.എസ്.എസ് ഇടപെടൽ അനുവദിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്നും നയപരമായ പ്രശ്നമാണെന്നും അതിനെച്ചൊല്ലിയുള്ള പോരാട്ടമാണെന്നും യെച്ചൂരി പറഞ്ഞു.…

നടിയെ ആക്രമിച്ച കേസിൽ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടിസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം…

നാക് അംഗീകാരം; മൂല്യനിർണയമുൾപ്പെടെയുള്ള നടപടികൾ ഇനിമുതല്‍ സുതാര്യം

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘നാക്’ (നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) അംഗീകാരം നൽകുന്നതിനുള്ള മൂല്യനിർണയം ഉൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കും. കോളേജുകൾക്ക് അനുവദിക്കുന്ന സ്കോർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് നാക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‌വർധൻ പറഞ്ഞു. അധ്യാപകരുടെ…

സുധാകരൻ്റെ പ്രസ്താവന; യുഡിഎഫിൽ തുടരണോയെന്ന് ലീഗ് പരിശോധിക്കണമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: യു.ഡി.എഫിൽ തുടരണമോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർ.എസ്.എസ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാമർശം. കെ.പി.സി.സി പ്രസിഡന്‍റ് ആർ.എസ്.എസിനെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ ലീഗ് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു യു.ഡി.എഫിൽ…

ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിരോധത്തിന് തടസമില്ലെന്ന് കെ.സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി. രാജ്ഭവൻ പ്രതിരോധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി നൽകിയ കെ സുരേന്ദ്രനെ വിമർശിച്ച ഹൈക്കോടതി…