Category: General News

ഐസിസി രൂപീകരിച്ചില്ലെന്ന് വിവരം; സിനിമാ ലൊക്കേഷനില്‍ സന്ദർശനവുമായി വനിതാ കമ്മീഷൻ

കൊച്ചി: നിലവിൽ പുരോഗമിക്കുന്ന ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ലൊക്കേഷൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പരിശോധിച്ചു. ചിത്രത്തിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) രൂപീകരിച്ചിട്ടില്ലെന്ന വിവരത്തെ തുടർന്നാണ് കമ്മിഷൻ ചെയർപേഴ്സൺ സതീദേവി കഴിഞ്ഞ ദിവസം എറണാകുളം ബ്രഹ്മപുരം സ്‌കൂള്‍ ഷൂട്ടിംഗ്…

കോൺഗ്രസ് മറുപടിയിൽ സംതൃപ്തർ; യുഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തൃപ്തരാണെന്ന് മുസ്ലിം ലീഗ് അറിയിച്ചു. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെ.സുധാകരൻ സംസാരിച്ചു. മുസ്ലീം ലീഗ് യു.ഡി.എഫിൽ തന്നെ തുടരുമെന്ന് ഉന്നതാധികാര സമിതി യോഗത്തിന്…

ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ; സംസ്ഥാനത്ത് ‘ഓപ്പറേഷന്‍ ഓയില്‍’

തിരുവനന്തപുരം: മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനായി സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയവർക്ക് നോട്ടീസ്…

പ്രിയാ വർഗീസിന്റെ അധ്യാപന പരിചയത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് പ്രിയ വർഗീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുഴിയെടുത്തത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എൻഎസ്എസ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നത് അധ്യാപന പരിചയമല്ലെന്നും കോടതി പറഞ്ഞു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ…

കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനായി കൊച്ചിയിൽ ഡ്രോപ് പദ്ധതി

ചെറായി: സമുദ്രങ്ങളിൽ വലിയ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിക്കാന്‍ ഡ്രോപ് പ്രോജക്റ്റ് ആരംഭിച്ചു. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ന്യൂസ്പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച്…

നെടുങ്കണ്ടം കസ്റ്റഡിമരണം; മുന്‍ ഡിവൈ.എസ്.പിയെ പ്രതിചേര്‍ത്ത് കുറ്റപത്രം

കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ പി.പി ഷംസിനെ പ്രതിചേർത്ത് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തതായി അറിഞ്ഞിട്ടും ഒളിവിൽ പാർപ്പിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പിയെ കേസിൽ പത്താം പ്രതിയാക്കിയത്. രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും…

കണ്ണൂരിൽ എസ്‌ഡിപിഐയുടേതെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക കീറി; കേസെടുത്തു

കണ്ണൂര്‍: പാനൂർ വൈദ്യരുപീടികയില്‍ എസ്‌ഡിപിഐയുടേതെന്ന് കരുതി ഒരു യുവാവ് പോര്‍ച്ചുഗലിന്റെ പതാക വലിച്ചുകീറി. ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് ആരാധകർ സ്ഥാപിച്ച പതാകയാണ് നശിപ്പിച്ചത്. കീറിയതിന് ശേഷമാണ് അത് പോര്‍ച്ചുഗലിന്റെ പതാകയാണെന്ന്…

ദിലീപിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഷോണ്‍ ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായി

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസിൽ ചോദ്യം ചെയ്യാൻ ഷോണ്‍ ജോർജ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ‘ദിലീപിനെ പൂട്ടണം’ എന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോണ്‍ ജോർജ്ജാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ…

എതിരെ വന്ന് ഒറ്റയാന്‍; ബസ് പിറകോട്ട് ഓടിച്ചത് എട്ട് കിലോമീറ്റര്‍

വാൽപ്പാറ: ഒറ്റയാന് മുന്നിൽ നിന്ന് രക്ഷപെടാൻ എട്ടുകിലോമീറ്റർ പിറകിലേക്ക് ബസ് ഓടിച്ച് ഡ്രൈവർ. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസ് ആണ് 8 കിലോമീറ്റർ റിവേഴ്സ് ഗിയറിൽ പാഞ്ഞത്. പതിവുപോലെ സർവീസ് നടത്തുകയായിരുന്ന ഡ്രൈവർ അംബുജാക്ഷൻ അമ്പലപ്പാറയിലെത്തിയപ്പോൾ…

മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു; പൊതുപരിപാടികൾ റദ്ദാക്കി

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ വീട്ടിൽ തന്നെയാണ് നടക്കുക. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഈ ദിവസങ്ങളിൽ…