Category: General News

ശബരിമല ഭക്തിസാന്ദ്രം; നിയന്ത്രണങ്ങളില്ലാത്തതിനാൽ ദർശനത്തിന് വൻ തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

വിസി നിയമനം; ഗവർണർക്ക് നൽകിയത് ഉന്നതരുടെ ഭാര്യമാരുടെ പേരുകൾ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല വി.സിക്ക് പകരം നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടപ്പോൾ സർവകലാശാല ഗവർണർക്ക് നൽകിയത് പ്രമുഖ വ്യക്തികളുടെ ഭാര്യമാരുടെ പേരുകൾ. രണ്ട് പ്രൊഫസർമാരുടെ പേരുകൾ ആണ് രാജ്ഭവന് കൈമാറിയത്. സർവകലാശാലയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരാണ്…

എൻഎസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയാലും അഭിമാനം; പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ പ്രിയ വർഗീസ് ഫേസ്ബുക്കിൽ പരിഹസിച്ച് പോസ്റ്റിട്ടു. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്ന് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. അത് ഞാനല്ല പക്ഷേ…

വിസി നിയമനം; സർക്കാരിന്റെ ഹർജിക്കെതിരെ സിസ തോമസ്, സത്യവാങ്മൂലം നൽകി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. തനിക്ക് വിസിയാകാൻ അർഹതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസറായി 13…

കൊവിഡിൻ്റെ മാന്ദ്യം മറികടന്ന് കേരളം; സാമ്പത്തിക വളർച്ച 12.01%

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്‌വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്‍റെ സാമ്പത്തിക വളർച്ച 12.01 ശതമാനമാണ്. 2020-21 ൽ, ഉൽപാദനവും സാമ്പത്തിക വിനിമയവും ഗണ്യമായി കുറഞ്ഞു. സമ്പദ്‍വ്യവസ്ഥ 8.43…

വെറ്ററിനറി സർവകലാശാല വിസിക്ക് നോട്ടിസ് നൽകാനൊരുങ്ങി ഗവർണർ

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് വിശദീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കം. കോടതി ഉത്തരവിനെ തുടർന്ന് ഫിഷറീസ് സർവകലാശാല…

തുഷാർ വെള്ളാപ്പള്ളി 21ന് ഹൈദരാബാദിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടിസ്

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി. 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്. തുഷാർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.…

കേരളത്തിലെ ഈ ജ്വല്ലറികളില്‍ ഇനി സ്വര്‍ണത്തിന് ഒറ്റ നിരക്ക്

തിരുവനന്തപുരം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ കേരളത്തിലെ പ്രമുഖ ജ്വല്ലറികൾ ബാങ്ക് നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് ഏകീകൃത വിലയ്ക്ക് സ്വർണം നൽകാൻ തീരുമാനിച്ചു. ഇതോടെ ബാങ്ക് നിരക്കിനെ അടിസ്ഥാനമാക്കി ഏകീകൃത സ്വർണ്ണ വില എന്ന…

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഗവർണറുമായി തർക്കത്തിലായ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പഠിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് പഠനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. ഡിസംബർ അഞ്ച്…

മണ്ഡലകാല തീർഥാടനത്തിന് ശബരിമല നട തുറന്നു; ഭക്തരുടെ തിരക്ക്

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്നു. തുടർന്ന് പുതിയ ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവർക്ക് സ്വീകരണം…