Category: General News

ഗവർണർ വിഷയം; കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി സി.പി.എം. ഘടകകക്ഷികളായ മുസ്ലിം ലീഗും ആർഎസ്പിയും ഗവർണറുടെ നിലപാട് തള്ളിപ്പറഞ്ഞിട്ടും കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി പറയുന്നു. ഒക്ടോബർ…

ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന് പൊലീസിന്റെ കൈപ്പുസ്തകം; പിൻവലിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചുവെന്ന കോടതി വിധി ഉദ്ധരിച്ച് പൊലീസ്. ശബരിമല ഡ്യൂട്ടിക്കിടെ പൊലീസിന് നൽകിയ കൈപ്പുസ്തകത്തിലാണ് പരാമർശം. പിന്നാലെ എതിർപ്പുമായി ബിജെപി രംഗത്തെത്തി. ഇതിന് പിന്നാലെ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാവരേയും ശബരിമലയിൽ…

“എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു”; ഷാഫി പറമ്പിലിൻ്റെ കത്തുമായി സിപിഎം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്കെതിരെ തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ഫ്ലക്സ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ തേടി ഷാഫി എഴുതിയ കത്ത് ഫ്ലക്സ് ബോർഡിലും നോട്ടീസ് ബോർഡിലും ഒട്ടിച്ചിട്ടുണ്ട്. കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ്…

ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിനടുത്ത് ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം അനധികൃത നിർമ്മാണം ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുനീക്കാൻ ഉത്തരവിൽ പറയുന്നു. എന്നാൽ, വിധി വന്ന് ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടം ക്രമപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല.…

കോട്ടയത്ത് മണ്ണിടിച്ചിലിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയിൽ കഴിയെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട്…

മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ പിടിയിൽ; കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ

വയനാട്: മീനങ്ങാടിയിൽ ജനവാസമേഖലയിൽ പ്രവേശിച്ച കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയാണ് കടുവ കൂട്ടിലായത്. എടക്കൽ ഗുഹയിലേക്കുള്ള വഴിയിൽ കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച്…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; 39000 രൂപയിലേക്ക് എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 39,000 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് ഗ്രാമിന്…

ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ; വകുപ്പുകളോട് തയ്യാറാക്കാൻ നിർദ്ദേശിച്ച് മന്ത്രിസഭ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. സർക്കാരിന് മേൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത തരത്തിലായിരിക്കും ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബിൽ നിയമസഭയിൽ പാസാക്കുന്നതിന്…

തെക്കൻ കേരളത്തിലെ ആദ്യ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യ അഗ്നിപഥ് ആർമി റിക്രൂട്ട്മെന്‍റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തുടക്കമായി. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേ, ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ കൊല്ലം കളക്ടർ അഫ്സാന…

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം 29ന്; നിതിന്‍ ഗഡ്കരി നിർവഹിക്കും

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നവംബർ 29ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്‍റെ…