Category: General News

നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ

തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ നിയമസഭ ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും.…

എകെജി സെന്‍റര്‍ ആക്രമണ കേസ്; നാലാം പ്രതി നവ്യയുടെ ജാമ്യാപേക്ഷയിൽ വിധി 19ന്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണ കേസിലെ നാലാം പ്രതിയായ നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും…

ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത പ്രഹരം; കെ.സുധാകരന്‍

തിരുവനന്തപുരം: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് സര്‍വകലാശാല നിയമനങ്ങൾ നടത്തിയ സി.പി.എമ്മിന്റെ അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കുമേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. “മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ…

കണ്ണൂർ സർവകലാശാല നിയമനം; ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പ്രിയയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നിയമനം പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു.…

ബഫർസോൺ പരിധി; 28ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 28ന് യുഡിഎഫ് ഹർത്താൽ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമാണ നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

പ്രിയ വർഗീസിന് തിരിച്ചടി; നിയമനപ്പട്ടിക പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നുമുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ച് ഹൈക്കോടതി. പ്രിയയ്ക്ക് അധ്യാപന യോഗ്യതയില്ലെന്നും അതിനാൽ നിയമനപ്പട്ടിക പുനഃപരിശോധിച്ച് റാങ്ക് പട്ടിക…

പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല; ഹൈക്കോടതി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ.പ്രൊഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് കോടതി കണ്ടെത്തി. യുജിസി നിബന്ധനകൾക്ക് അപ്പുറം കടക്കാൻ കഴിയില്ലെന്നും കോടതി…

‘കുഴിവെട്ട്’ പറഞ്ഞതായി ഓർക്കുന്നില്ല; പ്രിയ വര്‍ഗീസിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന വിഷയം പരിഗണിക്കവേ നാഷണൽ സർവീസ് സ്കീമിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓർമ്മയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ.എസ്.എസിന്‍റെ പ്രകടനത്തെ മോശമായി കണ്ടിട്ടില്ല. കുഴിവെട്ട് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും…

ഇരട്ട സ്ഫോടനക്കേസ്: തടിയന്റവിട നസീറിനെയും ഷിഫാസിനെയും കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജിയിൽ നോട്ടീസ്

ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കുറ്റവിമുക്തരാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരള ഹൈക്കോടതി വിധിക്കെതിരെ എൻഐഎ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ…

ഒന്‍പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ് യുവാവ്; കുട്ടി ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കുഞ്ചത്തൂർ സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് ഒൻപത് വയസുകാരിയെ എടുത്ത് ഉയർത്തിയ ശേഷം നിലത്തേക്കെറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയിൽ നിന്ന്…