Category: General News

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ…

കൊച്ചിയില്‍ കാനയില്‍ വീണ് കുഞ്ഞിന് പരിക്ക്‌; നഗരസഭയ്‌ക്കെതിരെ ആക്ഷേപം

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ തുറന്ന കാനയിലേക്ക് വീണ് മൂന്ന് വയസുകാരന് പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മെട്രോ സ്റ്റേഷനിൽ നിന്ന് അമ്മയോടൊപ്പം നടക്കുകയായിരുന്ന കുട്ടി കാൽവഴുതി കാനയിലേക്ക് വീഴുകയായിരുന്നു. അമ്മയുടെ…

പ്രിയക്കെതിരായ കോടതി വിധിയിൽ അപ്പീൽ നൽകില്ല: റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂർ വിസി

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ ഉള്‍പ്പെട്ട പട്ടിക പുനഃപരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.  പുതിയ…

സബ് ഇൻസ്‌പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക്​ സ്​റ്റേ

കൊച്ചി: പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ (സി​വി​ൽ, ആം​ഡ്) നി​യ​മ​ന​ത്തി​ന്​ നവംബർ 22ന്​ ​ന​ട​ത്താ​നി​രു​ന്ന മു​ഖ്യ​പ​രീ​ക്ഷ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) എ​റ​ണാ​കു​ളം ബെഞ്ച് സ്റ്റേ ​ചെ​യ്തു. ഈ ​പ​രീ​ക്ഷ​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹർജി​യി​ലാ​ണ് കെ.​എ.​ടി…

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ബിജെപി

കൊച്ചി/തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി. പ്രഭാരിയായി ചുമതലയേറ്റ മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കർ ലോക്സഭാ മണ്ഡലങ്ങളിൽ പര്യടനം ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ പര്യടനം നടത്തുന്നുണ്ടെങ്കിലും പാർട്ടി സാധ്യതകൾ കാണുന്ന ആറ് മണ്ഡലങ്ങളിൽ ശ്രദ്ധ…

ആർസിസി നിയമനങ്ങളിലും സിപിഎം ഇടപെടൽ; ശുപാർശ നൽകിയത് കുടുംബശ്രീയിലൂടെ

തിരുവനന്തപുരം: കുടുംബശ്രീയെ മറയാക്കി ആർ.സി.സി നിയമനങ്ങളിലും സിപിഎം ഇടപെടൽ. നഴ്സ്, ഫാർമസിസ്റ്റ്, സൂപ്പർവൈസർ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് കുടുംബശ്രീ വഴി ശുപാർശ നൽകിയത്. ബയോമെഡിക്കൽ എഞ്ചിനീയർ‌ തസ്തികളിലേക്കുള്ള നിയമനങ്ങളിലും കുടുംബശ്രീ ശുപാർശ നൽകി. കുടുംബശ്രീയ്ക്ക് സ്വീപ്പര്‍, ക്ലീനർ‌ തസ്തികകളിൽ മാത്രമാണ് അനുമതിയുള്ളത്. ഇത്…

കേരളാ പൊലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: കേരളാ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് 1 മേധാവി കെ ഇ ബൈജുവിനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനെയാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്. 30 ഐപിഎസ് ഉദ്യോഗസ്ഥരെയും…

കായൽ കൈയ്യേറി നിർമാണം; ജയസൂര്യ വിജിലൻസ്​ കോടതിയിൽ ഹാജരാകണം

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചെലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന…

മദ്യ വിതരണം ഒരാഴ്ച കൊണ്ട് സുഗമമാക്കും; നടപടിയാരംഭിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. 4 ലക്ഷത്തിലധികം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പെർമിറ്റിന് ഡിസ്റ്റിലറികൾ അപേക്ഷ നൽകി. മദ്യ ഉൽപ്പാദന കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ഉറപ്പ് നൽകിയതിനെ…

ബംഗാൾ ഗവർണറായി മലയാളിയായ ഡോ.സി.വി ആനന്ദബോസ്

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്‍റെ ചുമതല. മേഘാലയ സർക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്.…