Category: General News

തീര്‍ത്ഥാടക വാഹനങ്ങളില്‍ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി 

എറണാകുളം: ശബരിമല തീർത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് കേരള ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. തീർത്ഥാടകരുടെ വാഹനങ്ങളിലെ വലിയ തോതിലുള്ള അലങ്കാരം നിരോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽ നിന്ന് തീർത്ഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ്…

തിരൂർ തോണിയപകടം; കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി

തിരൂർ: മലപ്പുറം പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇഷ്ടികപ്പറമ്പില്‍ അബ്‌ദുല്‍ സലാം (55), കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (65) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

ശശി തരൂരിനെ തടഞ്ഞിട്ടില്ല: രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെന്ന് കെ. സുധാകരൻ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംവാദ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ എതിരാളികളുടെ വ്യാജ…

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറം: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. ഭാരതപ്പുഴയിൽ കക്ക വാരാൻ പോയ സംഘത്തിന്റെ തോണി മറിഞ്ഞാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്. കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. കക്ക വാരാൻ പോയ ആറംഗ സംഘത്തിന്റെ…

പാര്‍ട്ടിയില്‍ വിലക്കോ ശത്രുക്കളോ ഇല്ലെന്ന് ശശി തരൂർ

കോഴിക്കോട്: പാർട്ടിയിൽ തനിക്ക് വിലക്കില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെത്തുടർന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് സാങ്കേതിക കാരണത്താലാണെന്നും തരൂർ പറഞ്ഞു.…

കോവളത്ത് തിരമാലകൾക്ക് പച്ചനിറം; മീനുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന ആൽഗകൾ കണ്ടെത്തി

വിഴിഞ്ഞം: കോവളത്ത് തിരമാലകൾക്ക് പച്ചനിറം. ആൽഗകളുടെ സാന്നിധ്യമാണ് കടൽ പകൽ പച്ചനിറത്തിലും രാത്രിയിൽ നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ തിളങ്ങുന്നതിന് കാരണമാകുന്നത്. മത്സ്യങ്ങളെ നശിപ്പിക്കാൻ കഴിവുള്ള നോക്ടി ലൂക്കാ ആൽഗകളാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശനിയാഴ്ച രാത്രി കോവളം സമുദ്രാ ബീച്ചിന്…

കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. മയ്യത്ത്…

തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാർ നടത്തിപ്പ്…

കുന്നംകുളത്ത് ഓടുന്ന കാറിന് തീ പിടിച്ചു; സംഭവം ഇന്ന് വൈകിട്ട്

തൃശൂർ: കുന്നംകുളം തൃശ്ശൂർ റോഡിൽ ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വാട്ടർ അതോറിട്ടിക്ക് സമീപം കുന്നംകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ തീ ആളിക്കത്തുന്നതിന് മുൻപ് ഇറങ്ങി ഓടിമാറി രക്ഷപ്പെട്ടു. ആളപായമൊന്നും…

ശബരിമല തീർത്ഥാടനത്തിനൊരുങ്ങി എരുമേലി; ഹരിതചട്ടങ്ങൾ പാലിച്ച് ഹോട്ടലുകൾ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ ഹരിത നിയമങ്ങൾ പാലിച്ച് എരുമേലി. പ്ലാസ്റ്റിക് നിരോധനം മൂലം ഹോട്ടലുകളിലും മറ്റും സ്റ്റീൽ ഗ്ലാസുകളും സ്റ്റീൽ പാത്രങ്ങളും മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. ലീഗൽ മെട്രോളജി വിഭാഗവും…