Category: General News

സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ; കോഴിക്കോട് വേദിയാവും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് വേദിയാകും. സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ 7 വരെയാണ് കോഴിക്കോട് നഗരത്തിൽ നടക്കുക. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമായിരിക്കും മേളയുടെ പ്രധാന വേദി. ആകെ 25 വേദികളിലായാണ് പരിപാടികൾ നടക്കുക.…

തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറ്റം; പ്രതികരിച്ച് എം കെ രാഘവന്‍

കോഴിക്കോട്: എല്ലാവരുമായും ചർച്ച ചെയ്ത ശേഷമാണ് തരൂരിന്റെ പരിപാടി ആസൂത്രണം ചെയ്തതെന്ന് എം കെ രാഘവൻ എം പി. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. കെ.പി.സി.സി പ്രസിഡന്‍റ് അന്വേഷണ കമ്മീഷനെ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ കാര്യങ്ങൾ…

സുനിത കൊലക്കേസ്; മക്കളുടെ ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: നെടുമങ്ങാട് സുനിത വധക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. സുനിത വധക്കേസിലെ വിചാരണയ്ക്കിടെ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. 2013 ഓഗസ്റ്റ് മൂന്നിനാണ് വീട്ടിലെ…

സംസ്ഥാനത്ത് പിന്നാക്ക സംവരണക്കാരുടെ പട്ടിക പുതുക്കുന്നില്ല; സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി

ന്യൂഡല്‍ഹി: കേരളത്തിൽ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്,…

1 കോടിയോളം തട്ടി; പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

തിരുവനന്തപുരം: പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ രവിശങ്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസുകാരൻ ഒളിവിലാണ്. ഇയാൾക്കെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഷെയർ…

മാധ്യമങ്ങൾക്ക് മേൽ ബാഹ്യനിയന്ത്രണം പാടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കോഴിക്കോട്: മാധ്യമങ്ങൾക്ക് മേൽ ബാഹ്യനിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മാധ്യമങ്ങളിലൂടെയാണ് പല കാര്യങ്ങളും കോടതി അറിയുന്നതെന്നും കോടതി വിധികൾ മാധ്യമങ്ങളിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്‍റെ സുവർണജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു…

തൃക്കാക്കര ബലാത്സംഗക്കേസ്; സി.ഐ സുനുവിന് അവധിയിൽ പോകാൻ നിർദേശം

കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ സി.ഐ പി.ആർ സുനുവിനോട് അവധിയിൽ പോകാൻ ഡിജിപി നിർദേശം നൽകി. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെ ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരിച്ചെത്തി ജോലിക്ക് പ്രവേശിച്ചിരുന്നു. പീഡനക്കേസിലെ പ്രതിയായ സുനുവിനെ ഒരാഴ്ച…

പോക്സോ കേസിൽ മുസ്ലിം വ്യക്തിനിയമം ബാധകമല്ല; പ്രതിയുടെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

കൊച്ചി: വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല…

തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിലേക്ക്

തൃശ്ശൂർ: തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്. പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയരുന്ന വിവാദം. പിന്മാറാൻ ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഒന്നാം റാങ്കുകാരി കോളേജിലെ അധ്യാപികയ്ക്ക് അയച്ച…

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ചീഫ് സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതായി ബി.ജെ.പി നേതാവ് വി.വി രാജേഷ് ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ചിംഗ്…