Category: General News

ഗുരുവായൂർ ഏകാദശി വിവാദത്തിൽ; പഞ്ചാംഗം ഗണിച്ച് നൽകിയതിൽ തിരുത്തൽ വരുത്തിയെന്ന് കാണിപ്പയ്യൂര്‍

തൃശ്ശൂര്‍: ഗുരുവായൂർ ഏകാദശി തീയതിയിൽ വിവാദം. ഏകാദശി ഡിസംബർ 3ന് അല്ലെന്ന് ജ്യോത്സ്യൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. ഡിസംബർ 4നാണ് പഞ്ചാംഗം ഗണിച്ച് നൽകിയത്. താൻ നൽകിയതിൽ തിരുത്തൽ വരുത്തി. ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം മറുപടി തന്നില്ല. സംഭവം ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍…

മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ ബൈജു നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് കേസ് തീർപ്പായത്. കഴിഞ്ഞ വർഷം മെയ് 9 നാണ് ജഡ്ജിക്കെതിരെ…

എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ഗൗരവതരമെന്ന് ആരോഗ്യമന്ത്രി

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണം ഗുരുതരമാണെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈയ്യാണ്…

20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: രാജ്ഭവനിൽ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്.…

ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് പ്രവർത്തനമില്ലാത്തതിനാൽ, സിൽവർ ലൈനിൽ നിന്ന് പിന്മാറില്ല: കാനം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കാനം രാജേന്ദ്രൻ. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു.…

23 ലക്ഷം തട്ടി; 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്‌ളോഗർ ദമ്പതികൾ

മലപ്പുറം: കൽപകഞ്ചേരി സ്വദേശിയായ 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗർ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂർ സ്വദേശി റാഷിദ (30), ഭർത്താവ് കുന്നംകുളം സ്വദേശി നിഷാദ് (36) എന്നിവരെയാണ് തൃശൂരിലെ വാടകവീട്ടിൽ നിന്ന് കൽപകഞ്ചേരി…

പെരിയ കേസിലെ പ്രതിക്ക് ആയുർവേദ ചികിത്സ; ജയിൽ സൂപ്രണ്ട് ഹാജരാകണമെന്ന് സിബിഐ കോടതി

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സി.ബി.ഐ കോടതി നിർദ്ദേശിച്ചു. നാളെ ഹാജരാകണമെന്നാണ് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചത്. പെരിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം…

തരൂരിൻ്റെ വിലക്കിന് പിന്നില്‍ നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ച ചിലർ: മുരളീധരന്‍

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്ന ശശി തരൂർ എം.പിയെ പിന്തുണച്ച് കെ മുരളീധരൻ. തരൂരിന്റെ മലബാർ സന്ദർശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെയും മുരളീധരൻ രൂക്ഷവിമർശനം നടത്തി. ശശി…

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ കൊച്ചിയിൽ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഗോശ്രീ പാലത്തിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ…

സംസ്ഥാന സ്കൂൾ കലോൽസവം; ഫൗൾ പ്ലേ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പരിപാടികളുടെ സമയനിഷ്ഠ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മത്സരവേദിയിൽ നമ്പർ വിളിക്കുമ്പോൾ ഹാജരാകാത്ത വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. ഒരു തരത്തിലുള്ള ഫൗൾ പ്ലേയും അനുവദിക്കില്ല. അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ വിജയികൾക്ക് സമ്മാനത്തുക…