Category: General News

റബറിന്റെ താങ്ങുവില ഉയർത്തണം; ഏകദിന ഉപവാസ സമരവുമായി പി.സി.ജോർജ്

കോട്ടയം: റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജിന്റെ ഏകദിന ഉപവാസ സമരം. “റബർ വെട്ടിക്കളയണം എന്ന് തന്നെയാണ് അഭിപ്രായം. നിസ്സഹായരായ കർഷകർക്ക് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സമരം. ആദ്യമായി താങ്ങുവില 150 രൂപയായി ഉയർത്തിയത് കെ എം മാണിയാണ്”.…

പൊലീസിലെ ‘പ്രേതവിചാരണ’ പദമൊഴിയുന്നു; ഇനി മുതൽ ‘ഇൻക്വസ്റ്റ്’

തിരുവനന്തപുരം: ‘പ്രേതവിചാരണ’ പൊലീസിന്‍റെ ഔദ്യോഗിക ഭാഷയിൽ നിന്ന് പടിയിറങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ കൊളോണിയല്‍ പദങ്ങള്‍ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര വകുപ്പിനെ മാറ്റത്തിലേക്ക് നയിക്കുന്നത്. പ്രേത വിചാരണയ്ക്ക് പകരം ഇൻക്വസ്റ്റ് എന്ന…

വിഴിഞ്ഞം തുറമുഖം; പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ല, കോടതിക്ക് സമരസമിതിയുടെ ഉറപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പ് നൽകി. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും നിർമ്മാണ കരാർ സ്വന്തമാക്കിയ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി…

മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരും വേണം; രാജ്ഭവനിൽ നിന്നയച്ച കത്ത് പുറത്ത്

തിരുവവന്തപുരം: അതിഥികൾക്ക് യാത്ര ചെയ്യാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് രാജ്ഭവൻ. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ധൊഡാവത്ത് പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതിലാലിന് നേരത്തെ അയച്ച കത്താണ് പുറത്ത് വന്നത്. കാറുകളും ഡ്രൈവര്‍മാരെയും ആറ്…

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ശുപാർശ ചെയ്തു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്നാണ് ശുപാർശ. ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്…

പ്രതിദിന വേതന നിരക്കിൽ കേരളം മുന്നിൽ; നിർമ്മാണ തൊഴിലാളിയുടെ ശരാശരി വേതനം 837.3 രൂപ

ന്യൂ ഡൽഹി: കേരളം, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ മുന്നിൽ. ആർബിഐ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, വേതനം കുറവുള്ള വ്യവസായിക സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ നിക്ഷേപം…

എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കേരളം വിട്ട് പോകരുത്.…

കത്ത് വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

റേഷൻ കടയുടമകൾ പണിമുടക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി

പാലക്കാട്: റേഷൻ പണിമുടക്ക് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റേഷൻ കടയുടമകൾ പണിമുടക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകില്ല. റേഷൻ കടയുടമകൾക്ക് നൽകേണ്ട മുഴുവൻ കമ്മീഷനും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ വകയിരുത്തിയ തുകയുടെ 98 ശതമാനവും ഇതിനകം നൽകിക്കഴിഞ്ഞു. റേഷൻ…

സംസ്ഥാനത്ത് റോഡപകടമൊഴിവാക്കാന്‍ വഴിയൊരുങ്ങുന്നു

ദേശീയ, സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികളെ അപകടരഹിതമാക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടങ്ങളിലേക്ക് നയിക്കുന്ന റോഡിലെ അപാകതകൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഇത് സംബന്ധിച്ച് കളക്ടർമാർക്ക് നിർദ്ദേശം…