Category: General News

പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുന്നു എന്ന ആരോപണം തള്ളി തരൂര്‍

കണ്ണൂർ: കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. “ഇത്തരം ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ പങ്കെടുത്തവയെല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്ക് അറിയണം,” തരൂര്‍ വ്യക്തമാക്കി. ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി…

പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം; 23 നിയമന ഉത്തരവ് നൽകാൻ വൈകി

പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലാർക്ക് നിയമനം വിവാദമാകുന്നു. നിയമനം ലഭിച്ച 25 പേരിൽ രണ്ടുപേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ബാക്കി 23 പേർക്കും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഈ മാസം 18നാണ് 25 പേർക്കും ജില്ലാ കളക്ടർ…

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്‌ഭവൻ തിരിച്ചയച്ചു. സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണിത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ…

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സാക്ഷിയായ ടി. സിദ്ദിഖിന് വീണ്ടും വാറണ്ട്‌

കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനു ഹാജരാകാത്തതിന് ടി സിദ്ദിഖ് എം.എൽ.എയ്ക്കെതിരെ വാറണ്ട്. ഹാജരാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച കണ്ണൂർ അസി. സെഷൻസ് കോടതി സിദ്ദീഖിനെതിരെ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് വീണ്ടും…

എഐഡിഡബ്ല്യുഎ സംസ്ഥാന സമ്മേളനം; ശൈലജയെ മന്ത്രിയാക്കാത്തതിൽ വിമർശനം

ആലപ്പുഴ: കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനം നടത്തി ജനപ്രീതി നേടിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്ന് ചർച്ചയിൽ ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനാപരവും വ്യക്തിപരവുമായ…

ചീഫ് ജസ്റ്റിസിനെ പിന്തുടര്‍ന്ന സംഭവം ഗുരുതര സുരക്ഷാവീഴ്ച; കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് തേടും

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ വാഹനത്തെ കൊച്ചി നഗരത്തിലൂടെ 4 കിലോമീറ്ററോളം അക്രമി പിന്തുടർന്ന സംഭവത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച. കൺട്രോൾ റൂമിൽ വിവരമറിയിച്ചിട്ടും ചീഫ് ജസ്റ്റിസിന്‍റെ സുരക്ഷയ്ക്കോ അക്രമിയെ പിടികൂടാനോ ഒരു പൊലീസ് വാഹനം പോലും എത്തിയില്ല.…

ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡൽഹി : ശബരിമലയിലെ തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. പി രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. 2006ൽ ശബരിമലയിൽ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.…

റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല; സമരത്തിൽ നിന്നും പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾക്ക് 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും അതിനുള്ള ശുപാർശ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച കട അടപ്പ് സമരത്തിൽ നിന്ന് വ്യാപാരികൾ…

കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; അയ്യപ്പഭക്തർക്ക് സൗജന്യ യാത്രാ സൗകര്യം, കത്ത് നൽകി വിഎച്ച്പി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്. അധിക നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് പകരമായി നിലയ്ക്കൽ-പമ്പ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരികെയും അയ്യപ്പഭക്തരെ…

തൃപ്പുണിത്തുറ പീഡനം; പ്രതി ചേർക്കപ്പെട്ട 3 അധ്യാപകർക്ക് ജാമ്യം

തൃപ്പുണിത്തുറ: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് അധ്യാപകർക്ക് ജാമ്യം. തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രധാനധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് ജാമ്യം അനുവദിച്ചത്. പീഡന വിവരം മറച്ച് വെച്ചതിനാണ് മൂവരെയും…