ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കേസ് ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ആവശ്യം. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ടരാമനെതിരായ 304 എ പ്രകാരമുള്ള മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കീഴ്ക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെതിരെ…