Category: General News

തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ. ബാബുവിനെ ഒളിവിൽ പോകാൻ സഹായിച്ച 2 പേരെയും കസ്റ്റഡിയിലെടുത്തു. തലശേരി എസിപി നിഥിൽ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തലശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ,…

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം പ്രതിസന്ധിയിൽ; ഫ്രഞ്ച് ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി

കൊച്ചി: കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം പ്രതിസന്ധിയിൽ. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഫ്രഞ്ച് ഡെവലപ്മെന്‍റ് ബാങ്ക് പദ്ധതിയിൽ നിന്ന് പിൻവാങ്ങി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. നിർമ്മാണം നിർത്തില്ലെന്നും…

തലശ്ശേരി ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സമഗ്രമായ അന്വേഷണത്തിലൂടെയും പൊലീസ്, എക്സൈസ് വകുപ്പുകളുടെ ഇടപെടലിലൂടെയും ഇത്തരം സംഘങ്ങളെ തുരത്തുമെന്നും അദ്ദേഹം…

കോൺഗ്രസിലെ ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിലെ ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ നേതാക്കൾക്കും സംസ്ഥാനത്തുടനീളം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് പാർട്ടി ചട്ടക്കൂടിലൂടെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താനടക്കം എല്ലാവരും പാർട്ടിയുടെ സ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രവർത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.…

എകെജി സെന്‍റർ ആക്രമണ കേസ്; നാലാം പ്രതി നവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യ ക്രൈംബ്രാഞ്ചിന് മുന്നിൽ. നവ്യയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശപ്രകാരമാണ് നവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി…

ഇ.പി. ജയരാജൻ അവധിയിൽ; അനിശ്ചിത കാലത്തേക്ക് അവധി നീട്ടിയേക്കുമെന്ന് സൂചന

മുതിർന്ന സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി ജയരാജൻ അവധി നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം അനിശ്ചിത കാല അവധിയിൽ പ്രവേശിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. നിലവിൽ ആരോഗ്യകാര്യങ്ങൾ…

കത്ത് വിവാദം; വിഷയത്തിൽ തുടക്കത്തിലെ ഇടപെട്ടുവെന്ന് കോൺഗ്രസ് സമരവേദിയിൽ ശശി തരൂർ

തിരുവനന്തപുരം: സമര പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ തലസ്ഥാനത്ത്. കോർപ്പറേഷൻ വിഷയത്തിൽ കോൺഗ്രസിന്‍റെ പ്രതിഷേധ വേദിയിലാണ് തരൂർ എത്തിയത്. വേദിയിൽ തന്നെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. “എല്ലാ കാര്യത്തിലും…

വിശേഷദിവസങ്ങളിൽ ആശംസകൾ ഇനി അച്ചടിച്ച് അയയ്‌ക്കേണ്ട; വിലക്കി ഉത്തരവ്

തിരുവനന്തപുരം: വിശേഷ ദിവസങ്ങളിൽ സർക്കാർ ചെലവിൽ ആശംസകൾ അച്ചടിക്കുന്നതിന് പൊതുഭരണ വകുപ്പ് വിലക്കേര്‍പ്പെടുത്തി. വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള രീതികൾ നിലവിലുള്ളപ്പോൾ അച്ചടിച്ച് ആശംസകൾ അയയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഇറക്കിയ ഉത്തരവിൽ പറയുന്നു. സർക്കാർ പ്രതിനിധികളും സ്ഥാപനങ്ങളും…

രാജ്യത്ത് ഭീഷണിയായി അഞ്ചാംപനി; മലപ്പുറത്തും മുംബൈയിലും രോഗവ്യാപനം

ദില്ലി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായി അഞ്ചാംപനി വീണ്ടും രാജ്യത്ത് പടരുകയാണ്. മുംബൈയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 13 പേരാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ നിലച്ചതാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മീസിൽസ് വൈറസ്…

ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്

കൊച്ചി: ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിയുമെങ്കിൽ മാത്രമേ കരാർ എടുക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചു. ആവശ്യമായ അരവണ ടിൻ നൽകുന്നില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് കോടതിയുടെ…