Category: General News

ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. രണ്ട് മാസം മുമ്പ് അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ചതിന് സംഘടന താരത്തെ വിലക്കിയിരുന്നു. പിന്നീട് കേസ് ഒത്തുതീർപ്പാക്കിയെങ്കിലും പ്രൊഡ്യൂസേഴ്സ്…

വാഹനാപകടം കുറയ്ക്കാന്‍ ആപ്പ് കൊണ്ടുവരാൻ എം.വി.ഡി ഒരുങ്ങുന്നു

റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കും. ആപ്പിന് പേര് തീരുമാനിച്ചിട്ടില്ല. സ്ഥിരം അപകടസ്ഥലത്ത് വാഹനം എത്തുമ്പോഴാണ് അലാറം മുഴങ്ങുക. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. വഴിയിലെ മറ്റ് ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ചുള്ള…

വിഴിഞ്ഞം സമരം: വൈദികരടക്കമുള്ളവർക്കെതിരേ കേസ്, വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍

തിരുവനനന്തപുരം: വിഴിഞ്ഞത്ത് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വൈദികരടക്കമുള്ളവർക്കെതിരെ കേസ്. സമരം വീണ്ടും സംഘർഷത്തിലേക്ക് പോയ സാഹചര്യത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ പോലീസ് ചുമത്തുമെന്നാണ് വിവരം. സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിൻ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്. തുറമുഖ…

കേരളത്തിൽ 30 പിന്നിട്ടവരിൽ 25% പേർക്ക് ജീവിതശൈലീരോഗങ്ങൾ

കണ്ണൂര്‍: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരിൽ 25% പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരെന്ന് റിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30…

കൊച്ചി തുറമുഖത്ത് ഇനി വമ്പന്‍ കപ്പലുകള്‍ അടുക്കും; 380 കോടിയുടെ കേന്ദ്രനിക്ഷേപം

കൊച്ചി: വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്തെത്താൻ കഴിയുന്ന തരത്തിൽ കപ്പല്‍ച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നു. സാഗർമാല പദ്ധതിയിൽ 380 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതി രാജ്യത്തെ ബിസിനസ് മേഖലയ്ക്ക്…

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും

വിഴിഞ്ഞം സമരക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. അതിനിടെ വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആഹ്വാനം ചെയ്ത് തിരുവനന്തപുരം…

ഏകീകൃത കുര്‍ബാന; ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ് പ്രതിഷേധം

കൊച്ചി: ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം. ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമത വിഭാ​ഗം തടഞ്ഞു. ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക…

വിഴിഞ്ഞത്ത് സമരം കനക്കുന്നു; പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നൽകി

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പോലീസിനോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം തീരദേശവാസികൾ തടഞ്ഞതിനെ തുടർന്ന് വിഴിഞ്ഞം യുദ്ധക്കളമായി മാറിയ സാഹചര്യത്തിൽ പോലീസിന് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ളവർ തിരികെ വരണം. വിഴിഞ്ഞത്തിന്…

സമരം ശക്തമാക്കാൻ വിഴിഞ്ഞം സമര സമിതി; പള്ളികളില്‍ നാളെ സര്‍ക്കുലര്‍ വായിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപത പ്രതിഷേധം തുടരും. സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും. കൂടുതൽ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കം തിരിച്ചറിയണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അതേസമയം, വിഴിഞ്ഞത്ത് ചിലർ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന്…

കോർപ്പറേഷൻ കത്ത് വിവാദം; ഓംബുഡ്സ്മാന് വിശദീകരണം നൽകി മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന് പറയപ്പെടുന്ന കത്ത് വ്യാജമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഓംബുഡ്സ്മാൻ വിശദീകരണം നൽകി. ഔദ്യോഗിക ലെറ്റർപാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മേയർ വ്യക്തമാക്കി.…