Category: General News

വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നത്; കെ.ടി.ജലീല്‍

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും വൈദികർ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവമുള്ളതാണെന്നും കെ.ടി ജലീൽ എം.എൽ.എ. കേരളത്തിൽ ആദ്യമായാണ് നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത്. ഓരോ മതസമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ആരാധനാലയങ്ങളെ…

ജാമ്യ വ്യവസ്ഥ തെറ്റിച്ചു; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎയും

ന്യൂ ഡൽഹി: യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയും. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് എൻഐഎയുടെ…

സിൽവർ ലൈൻ; സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അനുമതി നൽകാത്തത് കേന്ദ്ര സർക്കാരാണെന്നും കേരളത്തിന് മെച്ചപ്പെട്ട പദ്ധതി വരേണ്ടെന്ന കേന്ദ്ര നിലപാടാണ് പ്രശ്നമെന്നുമായിരുന്നു ബാലഗോപാലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരെ ഉടൻ തിരിച്ചുവിളിച്ച റവന്യൂ വകുപ്പിന്‍റെ…

സഞ്ചാരികൾക്ക് കൗതുകമായി വരയാടുകൾ; നെല്ലിയാമ്പതിയിൽ വർദ്ധന

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ പാറക്കെട്ടുകളോട് ചേർന്നുള്ള പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വരയാടുകളുടെ (നീലഗിരി താർ) എണ്ണം വർദ്ധിക്കുന്നു. വനമേഖലയോട് ചേർന്നുള്ള തോട്ടം പ്രദേശത്തും വിനോദസഞ്ചാരികൾ എത്തുന്ന വ്യൂപോയിന്‍റുകളിലും മേയുന്ന വരയാടുകൾ സഞ്ചാരികളെയും ആകർഷിക്കുന്നു. ഒന്നര വർഷം മുമ്പ് സംസ്ഥാനത്തിന്‍റെ വിവിധ…

റൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു; 3 പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് മേലാമുറിയിൽ പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ 4 പേർക്ക് ഷോക്കേറ്റു. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിപ്പറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ലിഫ്റ്റ് ചെയ്യുന്നതിനിടെ കട്ടൗട്ട് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി…

സിൽവർലൈൻ; ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിന്‍വലിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം നിലനില്‍ക്കുന്നത് മൂലം പലര്‍ക്കും ഭൂമി ക്രയവിക്രയം…

കെടിയു വിസി നിയമനം; ഡോ.സിസ തോമസ് സീനിയോറിറ്റിയിൽ നാലാമതെന്ന് ഗവർണർ കോടതിയിൽ

കൊച്ചി: കെ.ടി.യു. താല്‍ക്കാലിക വിസിയായി ഡോ. സിസാ തോമസിന്‍റെ നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. വിസി തസ്തികയിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യരായവർ ഉണ്ടായിരുന്നില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്നും ഗവർണർ ഹൈക്കോടതിയെ…

സംസ്ഥാനത്ത് ഇനി ഡിഗ്രി 4 വർഷം; പരിഷ്കാരം അടുത്ത വർഷം മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പരിഷ്ക്കരണത്തിനൊരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം 4 വർഷമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ…

വിഴിഞ്ഞം സമരം; തുറമുഖ മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കെസിബിസി. മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. മറ്റു മതസ്ഥർക്കെതിരെ സഭ ഒരു തരത്തിലുമുള്ള പ്രതികരണവും നടത്തിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന പ്രശ്നം പരിഹരിക്കാൻ സഹായിക്കുമോ എന്ന് ചിന്തിക്കണം. വിഴിഞ്ഞം സമരത്തെ സി.പി.എം…

വിഴിഞ്ഞം സമരം; സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അക്രമം ഇളക്കിവിട്ട് തീരപ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ ഇറങ്ങിയ ശക്തികൾ ആണ് കലാപം ലക്ഷ്യമിട്ട് അക്രമത്തിൽ…