Category: General News

അട്ടപ്പാടി മധു വധക്കേസ്; കളക്ടർ ജെറോമിക് ജോർജിനെ വിസ്തരിക്കും

മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ ഡിസംബർ ഒന്നിന് വിസ്തരിക്കും. ജെറോമിക് ജോർജിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ ഒന്നാം പ്രതി…

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനമാചരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. മുല്ലൂരിലെ ഉപരോധ സമരസ്ഥലത്ത് പൊതുയോഗവും നടക്കും. ഇടവകാംഗങ്ങൾ സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ…

വിഷം നൽകിയെന്ന കേസ് കെട്ടിച്ചമച്ചത്; എല്ലാം സരിതയുടെ നാടകമെന്ന് മുന്‍ സഹായി

തിരുവനന്തപുരം: സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതി വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. തൊഴിൽ തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടാനാണ് നാടകം കളിച്ചത്. മുടി കൊഴിഞ്ഞതല്ലെന്നും ബാർബർ ഷോപ്പിൽ…

കലോത്സവം; കോഴിക്കോട് റവന്യൂ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: റവന്യൂ ജില്ലാ കലോൽസവം പ്രമാണിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും നാളെ (ചൊവ്വ-നവംബർ 29) അവധിയായിരിക്കും. ഡി.ഡി.ഇ. സി. മനോജ് കുമാര്‍ ആണ് ഇത് അറിയിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് ആർ.ഡി.ഡിയും വി.എച്ച്.എസ്.ഇ…

സിൽവർലൈൻ; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി

തൃശൂർ: കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടിയന്തിരമായി പൂർത്തിയാക്കേണ്ട മറ്റ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ അവരെ ചുമതലപ്പെടുത്തിയതാണ്. റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചാലുടൻ ഇവരെ…

വിഴിഞ്ഞം പദ്ധതി; സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: സമരസമിതി ഒഴികെയുള്ളവരെല്ലാം വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി മന്ത്രി ജി.ആർ.അനിൽ. സമരസമിതി ഒഴികെ മറ്റെല്ലാവരും പദ്ധതി നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിന്‍റെ സ്പിരിറ്റ് പ്രതിഷേധക്കാർ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർവകക്ഷി യോഗത്തിന്‍റെ ഫലം എന്തെന്ന് അറിയില്ലെന്ന് മോണ്‍.…

സ്വയം തിരുത്താൻ തുടങ്ങിയത് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിൽ സഹികെട്ടപ്പോൾ; ഗവർണർ

തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ്. “സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ഗവർണർ എന്ന നിലയിൽ സ്വയം തിരുത്താൻ തുടങ്ങിയത്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവച്ചു.…

സമാധാനാന്തരീക്ഷം വേണമെന്ന് മന്ത്രി; തീരുമാനമാകാതെ വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം പിരിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സർവകക്ഷിയോഗത്തിൽ പാർട്ടികൾ അക്രമത്തെ അപലപിച്ചു. സമാധാനാന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാൽ സമരസമിതി ഇതിനെ എതിർത്തു. ഇന്നലെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി യോഗത്തിൽ പറഞ്ഞു.…

വിഴിഞ്ഞം അക്രമം ആസൂത്രിതമായി കണക്കാക്കാനാവില്ല: സർക്കാരിനെതിരെ ജോസ് കെ. മാണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമസംഭവങ്ങളിലും സംസ്ഥാന സർക്കാരിനെതിരെ കേരള കോൺ‍ഗ്രസ് (എം). സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പ് പൂർണമായും പാലിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളെ ആസൂത്രിതമായി കണക്കാക്കാനാവില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എം.പിയുമായ ജോസ്…

കെടിയു വിസി നിയമനം; സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വിസി നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് ശേഷം വിധി പറയും. തങ്ങൾ നൽകിയ പട്ടിക തള്ളിക്കളഞ്ഞ് ഡോ.സിസ തോമസിനെ…