Category: General News

അവതാർ-2 കേരളത്തിൽ പ്രദർശിപ്പിക്കില്ല; റിലീസിനോട് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ…

കേരളത്തിന്‍റെ വികസനത്തോടുള്ള ഉത്തരവാദിത്ത ബോധം രാഷ്ട്രീയ നേതൃത്വം കാട്ടണം: ശശി തരൂര്‍

കോഴിക്കോട്: കേരളത്തിന്‍റെ സാമ്പത്തിക വികസനത്തോടുള്ള ഉത്തരവാദിത്ത ബോധം രാഷ്ട്രീയ നേതൃത്വം കാണിക്കണമെന്ന് ശശി തരൂർ എം.പി. ഫെബ്രുവരി 2 മുതൽ 5 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്‍റെ നാലാം പതിപ്പിന് മുന്നോടിയായുള്ള 100 പ്രഭാഷണങ്ങളുടെ ഉദ്ഘാടനം…

വിഴിഞ്ഞം ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം; ഡിസിപി കെ ലാൽജി നേതൃത്വം നൽകും

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം ഡി.സി.പി കെ ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്‍റ് കമ്മീഷണർമാരും സംഘത്തിലുണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പൊലീസിനെ…

ഡോ.സിസയുടെ നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചതിനെതിരെയുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ചാൻസലറുടെ നടപടി ചട്ടങ്ങൾക്ക് എതിരാണെന്ന സർക്കാർ വാദത്തിൽ കഴമ്പുണ്ട്. സർക്കാരിന്റെ ഹർജി അപൂർവമായ നീക്കമാണെന്നും കോടതി…

പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാരസമിതി പേരിനു മാത്രം; വനിതാ കമ്മീഷൻ

കോഴിക്കോട്: കേരള ഹൈക്കോടതിയുടെ തന്നെ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും പല ഫിലിം പ്രൊഡക്ഷൻ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. വനിതാ കമ്മീഷൻ ഒരു സിനിമാ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഐ.സി.സിയുടെ തലപ്പത്ത് ഒരു പുരുഷനെയാണ്…

രാത്രി വിലക്കിനെതിരെ സമരവുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍

തൃശ്ശൂര്‍: രാത്രി വിലക്കിനെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പേരിലാണ് സമരം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി 9.30ന് മുന്‍പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും രാത്രി നിരോധനം മാറ്റാന്‍ മെഡിക്കല്‍…

വിഴിഞ്ഞം സെമിനാർ ഉദ്ഘ്ടനം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് തൊണ്ടവേദനയുള്ളതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇവിടെയെത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടായി എന്നും വിശദീകരിച്ച അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുകയാണെന്നും കൂട്ടിച്ചേർത്തു. എല്ലാവരേയും…

വിഴിഞ്ഞത്തെ സമരം കലാപശ്രമം; ആവര്‍ത്തിച്ച് മന്ത്രി വി ശിവൻകുട്ടി

കാസർകോട്: വിഴിഞ്ഞത്തെ സമരം കലാപ ശ്രമമാണെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. സമരക്കാർ തന്നെ രണ്ട് വിഭാഗങ്ങളായി മാറിയിരിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വിവിധ കാരണങ്ങൾ പറഞ്ഞ് സമരത്തിന് പോകാൻ പുരോഹിതർ നിർബന്ധിക്കുകയാണ്. കേസ് വരുമ്പോൾ ദുരിതമനുഭവിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ പുരോഹിതർ…

വ്യക്തിയേക്കാൾ വലുത് പാർട്ടി; അത് മനസിലാക്കിയാൽ പ്രശ്നങ്ങൾ തീരുമെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: പാർട്ടി വ്യക്തിയേക്കാൾ വലുതാണെന്ന് എല്ലാവരും മനസിലാക്കിയാൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ നൻമയ്ക്കായി എല്ലാവരും പ്രവർത്തിക്കണമെന്നും ചെന്നിത്തല അഭ്യർത്ഥിച്ചു. കോൺഗ്രസ് എല്ലാവർക്കും അവസരം നല്‍കുന്നുണ്ടന്നും തരൂർ മൂന്ന് തവണ എംപിയും കേന്ദ്രമന്ത്രിയുമായത് അദ്ദേഹത്തിന് അവസരം…

കോട്ടയത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ നടുറോഡിൽ സദാചാര ഗുണ്ടാ ആക്രമണം

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ബിരുദ വിദ്യാർഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന്…