Category: General News

പെൻഷൻ പ്രായ വർധന യുവാക്കളോടുള്ള ചതിയെന്ന് വി.ഡി.സതീശന്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടിയത് സർക്കാർ സർവീസുകളിലും പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിന്‍റെ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൊഴിലില്ലായ്മ അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിപക്ഷവുമായോ യുവജന സംഘടനകളുമായോ ആലോചിക്കാതെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം യുവാക്കളോടുള്ള വഞ്ചനയും…

2022ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

കോട്ടയം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2022) ശ്രീ സേതുവിന്, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സമർപ്പിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. മലയാള സാഹിത്യത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് വർഷം തോറും…

എൽദോസ് കുന്നപ്പിള്ളി എന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഹാജരാകാൻ എം.എൽ.എയോട് ഹൈക്കോടതി നിർദ്ദേശിച്ചു. എൽദോസ് കുന്നപ്പിള്ളി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി…

ഷാരോണ്‍ കൊലക്കേസ്; നിർണായക തെളിവായ കീടനാശിനി കുപ്പി കണ്ടെത്തി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായക തെളിവായ കീടനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന…

വനിതാഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, വീടുകളിൽ കയറിയതും ഇയാൾ

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉൾപ്പെട്ടത്…

പൊലീസുകാരന് നേരെ ലൈംഗിക അതിക്രമം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: പോത്താനിക്കാട് ക്യാമ്പിലെ പൊലീസുകാരനെതിരേ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജോസ് വി. ജോര്‍ജ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന്…

കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞിരാമന്‍

കോഴിക്കോട്: ശിൽപങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍. തന്റെ മൂന്നു മക്കള്‍ പീഡിപ്പിക്കപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥയാണ് താന്‍ അനുഭവിക്കുന്നതെന്നും ഈ വേദന ഉള്ളിടത്തോളം കാലം പുരസ്‌കാരം സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കില്ലെന്നും കാനായി വ്യക്തമാക്കി. പത്മ…

പാചക വാതക വിലയില്‍ കുറവ്; വാണിജ്യ സിലിണ്ടറിന് കുറച്ചത് 115.50 രൂപ

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന് 1744 രൂപയാണ് ഡല്‍ഹിയിലെ വില. നേരത്തെ ഇത് 1859.50 രൂപയായിരുന്നു.…

ഇരട്ട നരബലിക്കേസ്; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇലന്തൂരിൽ നിന്ന് ലഭിച്ച ശരീര ഭാഗം തമിഴ്‌നാട് സ്വദേശിനി പത്മയുടേത് തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഡി.എന്‍.എ റിപ്പോര്‍ട്ട്. ഇതോടെ പത്മ കൊല്ലപ്പെട്ടു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമാവുകയാണ്. പത്മയെ കൊലപ്പെടുത്തി മൃതദേഹം…

സേനയിലെ ചിലരുടെ ചെയ്തികള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തെറ്റായ നടപടികളാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവൃത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും ഇത്തരക്കാർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് ചേരാത്തതും ജനങ്ങൾക്കും പോലീസ്…