Category: General News

ഇരട്ട നരബലി; ചോദ്യം ചെയ്യൽ തുടരുന്നു, ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുന്നു. കളമശേരിയിലെ പൊലീസ് കേന്ദ്രത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കാലടി സ്വദേശി റോസ്ലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം മൂന്നാം പ്രതി…

യുവതിയുടെ മരണം; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് അനഘ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ചേവായൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മെഡിക്കൽ കോളേജ്…

ഉദ്യോഗസ്ഥൻ ഹാജരായില്ല; മിയാവാക്കി അഴിമതിക്കേസിൽ നോട്ടീസ് അയക്കാൻ ലോകായുക്ത

തിരുവനന്തപുരം: മിയാവാക്കി വനവൽക്കരണ പദ്ധതി അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാത്ത ടൂറിസം വകുപ്പ് ഫിനാൻസ് ഓഫീസർ സന്തോഷിന് നോട്ടീസ് അയയ്ക്കാൻ ലോകായുക്ത നിർദ്ദേശം നൽകി. നോട്ടീസിനെ തുടർന്ന് ടൂറിസം സെക്രട്ടറി അടക്കമുള്ളവർ ഹാജരായിട്ടും ഫിനാൻസ് ഓഫീസർ ഹാജരാകാത്തതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്. ടൂറിസം വകുപ്പിന്‍റെ…

ഷാരോൺ വധം; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ റിമാൻഡ് ചെയ്തു. നിലവിൽ തെളിവ് നശിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെങ്കിലും കഷായം കലർത്താൻ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച…

മ്യൂസിയം കേസ്; സന്തോഷിന്റേത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരൻ

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പുലർച്ചെ വനിതാ ഡോക്ടറെ ആക്രമിക്കുകയും, അർദ്ധരാത്രി സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ് (39) കരാർ ജീവനക്കാരൻ മാത്രമെന്ന വാദം കള്ളം. സന്തോഷിന്‍റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് വാട്ടർ അതോറിട്ടി കരാറുകാരൻ വെളിപ്പെടുത്തി. ശമ്പളം കൊടുക്കുക…

സിവില്‍ സപ്ലൈസ് വീഴ്ച; റേഷനരി നഷ്ടമായത് 9 ലക്ഷം കുടുംബങ്ങൾക്ക്

ആലപ്പുഴ: പതിവായി റേഷൻ വാങ്ങുന്ന ഒമ്പത് ലക്ഷം കുടുംബങ്ങൾക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷൻ വാങ്ങാൻ എത്താത്ത 9.5 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടെ 18.51 ലക്ഷം കുടുംബങ്ങൾക്കുള്ള അരി വിതരണം കഴിഞ്ഞ മാസം തടസപ്പെട്ടിരുന്നു. റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കുന്നതിൽ സിവിൽ…

മുഹമ്മദ് ഷാഫി നരബലിക്ക് മുൻപ് 6 ലക്ഷം വാങ്ങിയതായി പൊലീസ്

കൊച്ചി: നരബലിക്ക് മുമ്പ് രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിൽ നിന്നും ഭാര്യ ലൈലയിൽ നിന്നും മുഖ്യപ്രതി മുഹമ്മദ് ഷാഫി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി. തുടക്കത്തിൽ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ…

പ്രശസ്ത കവിയും എഴുത്തുകാരനുമായ ടി.പി.രാജീവൻ അന്തരിച്ചു

കോഴിക്കോട്: കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ എന്ന തച്ചംപൊയിൽ രാജീവൻ(63) നിര്യാതനായി. രാത്രി 11.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക-കരൾ രോഗം മൂലം ചികിത്സയിലായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഏറ്റവും പ്രമുഖ ഉത്തരാധുനിക കവികളിൽ ഒരാളാണ്. കാലിക്കറ്റ് സർവകലാശാല പബ്ലിക്…

വേണ്ട യോഗ്യതകളുണ്ട്; ഗവർണർക്ക് മറുപടിയുമായി മുൻ വിസി

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന വി.പി മഹാദേവൻ പിള്ള. വിസിയാകാൻ ആവശ്യമായ യോഗ്യതകൾ തനിക്കുണ്ടെന്ന് ചാൻസലർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പർ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ, എക്സൈസ് മന്ത്രി എം ബി രാജേഷ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫര്‍മേഷൻ…