Category: General News

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ്; പിണറായി വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച…

മഹാരാജാസ് കോളേജിലെ സംഘർഷം; 4 പേര്‍ അറസ്റ്റില്‍, മുപ്പതോളം പേർക്കെതിരെ കേസ്

കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് 4 പേർ അറസ്റ്റില്‍. കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അതുൽ, എസ്.എഫ്.ഐ പ്രവർത്തകരായ അനന്തു, മാലിക്, കോളേജിന് പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ പൊലീസ്…

എ.എം.ആരിഫ് എം പി ഓടിച്ച കാർ അപകടത്തിൽ പെട്ടു; പരിക്ക് ഗുരുതരമല്ല

ആലപ്പുഴ: എ.എം. ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ചേർത്തലയിൽ വച്ചായിരുന്നു അപകടം. എം പിയുടെ കാലിന് പരിക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.

കാഞ്ഞങ്ങാട് കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനി നന്ദ വിനോദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ അബ്ദുൾ ഷുഹൈബിനെയാണ് (20) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഹൊസ്ദുർഗ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. 2 വർഷമായി ഇരുവരും…

ഡൽഹി കോളേജുകളിൽ പ്രവേശനം നേടുന്ന കേരള സിലബസുകാർ കുറയുന്നു

ന്യൂഡൽഹി: ദേശീയതല ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ (സി.യു.ഇ.ടി) മാനദണ്ഡമായതോടെ, ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടുന്ന, കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇത്തവണ ക്ലാസുകൾ ആരംഭിച്ചപ്പോൾ ആയിരത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക്…

പരാതിക്കാരിയെ മർദ്ദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നാണ് കേസ്. ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് വാദം പരിഗണിച്ചത്.…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്ന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

ബിരുദ പ്രവേശനം നേടി പിന്മാറുന്നവർക്ക് ഫീസ് തിരിച്ചു നൽകണമെന്ന് യുജിസി

ന്യൂഡൽഹി: അധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് വിട്ടുപോയ വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി. പ്രവേശനം റദ്ദാക്കിയാലും മുഴുവൻ ഫീസും നൽകണമെന്ന സർവകലാശാലകളുടെ ആവശ്യത്തിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണിത്. നിർദേശം പാലിക്കാത്ത സർവകലാശാലകൾക്കും…

മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെങ്കിൽ ഇടപെടും; സ്വർണക്കടത്ത് കേസിൽ ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. സ്വന്തം ആളുകളെ സർവകലാശാലകളിൽ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടും. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും…

കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ദീര്‍ഘദൂര റൂട്ടുകള്‍ മാര്‍ച്ചില്‍ ഏറ്റെടുക്കും: മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യമേഖലയിൽ നിന്ന് ലഭിക്കേണ്ട ദീർഘദൂര റൂട്ടുകൾ മാർച്ചിൽ ഏറ്റെടുക്കുമെന്ന് മന്ത്രി ആന്‍റണി രാജു. പ്ലാൻ ഫണ്ടിൽ നിന്ന് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി മേഖലയിലെ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നീട്ടുന്നത് നിലവിലെ യാത്രാക്ലേശം…