Category: General News

ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ; തെളിവു നശിപ്പിക്കാൻ ശ്രമമെന്ന് സംശയം

തിരുവനന്തപുരം: പാറശ്ശാല മുരിയങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സീൽ ചെയ്ത…

ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച് നൽകിയതിന് ഭാര്യക്കെതിരെ കേസ്

തൃശൂർ: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് രഹസ്യമായി കൈമാറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പോപ്പുലർ ഫ്രണ്ടിന്‍റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇടുക്കി…

തലശ്ശേരിയിൽ മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യം

തലശ്ശേരി: തലശ്ശേരിയിൽ മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോൾ വഴിപോക്കനായ ഒരാൾ വന്ന് കുട്ടിയുടെ തലക്കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ്…

ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. ഇന്നലെ കോട്ടയം എക്സ്പ്രസിൽ വെച്ചാണ് ഒരാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. അശ്ലീല പ്രകടനം കാണിച്ചയാൾ വർക്കല എത്തിയപ്പോൾ ഇറങ്ങി. ദൃശ്യങ്ങൾ പെൺകുട്ടിയുടെ സുഹ്യത്താണ്…

ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർനടപടി സ്വീകരിക്കാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ തേടുന്നു. ഇക്കാര്യത്തിൽ ഭരണഘടനാ വിദഗ്ധൻ ഫാലി എസ് നരിമാനിൽ നിന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത്…

പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്; സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക തസ്തികകളിലെ നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചതിനെതിരെ പ്രതിപക്ഷം. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം കത്ത് അയച്ചിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.…

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സോപ്പ് തേച്ചു കുളി; യുവാക്കൾ പൊലീസ് പിടിയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിൽ യാത്ര ചെയ്ത് സോപ്പ് തേച്ചു കുളിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ചതിന് സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭരണിക്കാവ്…

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂരും കാസർകോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ…

തലശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിൽ പ്രതിയായ മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: അതിഥിത്തൊഴിലാളിയുടെ ആറ് വയസ്സുള്ള മകനെ ചവിട്ടിയ തലശ്ശേരി പൊന്ന്യമ്പലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിന്‍റെ (20) ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെന്‍റ് ആർടിഒയുടേതാണ് നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം…

രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് കൂടുന്നു: കേരളത്തില്‍ കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യൻ ഇക്കണോമിക് മോണിറ്ററിംഗ് സെന്‍റർ (സിഎംഐഇ) പറയുന്നതനുസരിച്ച്, ഉത്സവ സീസണുകൾക്കിടയിലും ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി കുറഞ്ഞു. ഒക്ടോബറിൽ സംസ്ഥാനത്ത് 4.8 ശതമാനം തൊഴിലില്ലായ്മയാണ് രേഖപ്പെടുത്തിയത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ…