Category: General News

ചന്ദ്രബോസ് വധം; മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്‍റെ കൊലപാതകത്തിൽ വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവിനെതിരെ അപ്പീൽ നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി നൽകിയ നിയമോപദേശം സർക്കാർ അംഗീകരിച്ചു.…

പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡി.എം.കെ പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. സി.പി.എം സംസ്ഥാന…

സ്വർണക്കടത്ത്: സർക്കാർ നിയോഗിച്ച വി.കെ മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ നിർദേശങ്ങൾക്ക് വിധേയമായാണ് കമ്മീഷന്‍റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയത്.…

മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ…

26 നാവികർ ഗിനിയിൽ തടവിൽ; പിടികൂടിയവരിൽ വിസ്മയയുടെ സഹോദരനും

കൊണാക്രി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന പിടികൂടിയ മലയാളികൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം മോചനത്തിന് വഴിയില്ലാതെ ദുരിതത്തിൽ. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നേവി ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിന്‍റെ കമ്പനി മോചനദ്രവ്യം നൽകിയിട്ടും അവരെ…

താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ല: മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മേയറുടെ ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ.…

പൈപ്പ് കുഴിച്ചിടാന്‍ ഇറങ്ങി; മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപ് (34) ആണ് മരിച്ചത്. കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ യുവാവ് ചാലിൽ കുടുങ്ങുകയായിരുന്നു. അരമണിക്കൂറിനകം സന്ദീപിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും…

ടിഫിയ ബിജു, ടിഫിയ ഡേവിഡ് രാജു; പുതിയ ഇനം കടന്നലുകളെ കണ്ടെത്തി

കോഴിക്കോട്: ടിഫിഡെ കുടുംബത്തിൽ പെട്ട 10 പുതിയ ഇനം കടന്നലുകളെ ഇന്ത്യയിൽ ഗവേഷകർ കണ്ടെത്തി. ഇതിൽ 6 എണ്ണം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതാണ്. 3 എണ്ണം തമിഴ്നാട്ടിൽ നിന്നും ഒരെണ്ണം കർണാടകയിൽ നിന്നുമാണ് കണ്ടെത്തിയത്. ഈ കടന്നലുകളുടെ ലാർവകൾ മണ്ണിൽ…

സത്യപ്രതിജ്ഞാ ലംഘനം; മേയർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ സമിതി അംഗം ജെ.എസ്.അഖിലാണ് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക…

മകൾക്ക് വധഭീഷണി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ പീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എൽ.എ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു. പരാതിയിൽ ബിനാനിപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്ന പലരും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ…