Category: General News

തലശ്ശേരിയിൽ ആറു വയസുകാരനെ ചവിട്ടിയ കേസിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന് റിപ്പോർട്ട്

തലശ്ശേരി: രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ഷിഹാദ് (20) ചവിട്ടിയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. തലശ്ശേരി സി.ഐ എം അനിലിനും ഗ്രേഡ് എസ്.ഐമാർക്കും തെറ്റുപറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായ…

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ചാനലുകളെ പുറത്താക്കി. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ കൈരളിയോടും മീഡിയ വൺ ചാനലിനോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ നടപടി. അതേസമയം വൈസ് ചാൻസലർമാരുടെ…

ആറു വിഷയങ്ങളിൽ നെറ്റ്, രണ്ട് ജെ.ആർ.എഫ്; അനീസിന് റെക്കോര്‍ഡ്

അരീക്കോട്‌: ആറ് വ്യത്യസ്ത വിഷയങ്ങളിൽ നെറ്റ് യോഗ്യത. രണ്ട് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള യോഗ്യത. മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തിയാണ് ദേശീയ തലത്തിൽ ഇത്തരമൊരു അപൂർവ്വ നേട്ടം കൈവരിച്ചത്. നേരത്തെ ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ്…

ഡോ.സിസ തോമസിന്റെ നിയമനം; സർക്കാർ തലത്തിൽ കോടതിയെ സമീപിക്കാൻ ധാരണ

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിലെ താൽക്കാലിക വി.സി നിയമനവും നിയമ കുരുക്കിലേക്ക്. ഇടക്കാല വി.സിയായി ഗവർണർ നിയമിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോ. ഡയറക്ടർ ഡോ.സിസ തോമസിന്‍റെ നിയമനം സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം. അതിനാൽ സർക്കാർ തലത്തിൽ കോടതിയെ…

ഗവര്‍ണര്‍ വിരുദ്ധ സമരം; മാര്‍ച്ച് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരില്‍

തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള എൽ.ഡി.എഫ് മാർച്ചിന് രാഷ്ട്രീയ മുഖം ഒഴിവാക്കാൻ തീരുമാനം. ഗവർണർക്കെതിരായ ജനകീയ മുന്നേറ്റത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കും മാർച്ച് സംഘടിപ്പിക്കുക. ‘വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ’ യുടെ പേരിലാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിനായി ഡോ.ബി. ഇഖ്ബാലിന്‍റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചു. ഗവർണറുടെ…

‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ പദ്ധതികൾ ഇല്ലെന്ന് കേരള പൊലീസ്

തിരുവനന്തപുരം: ‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേരള പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പിലാക്കുന്നത് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ പദ്ധതിയാണ്. അയൽവാസികളുമായി നല്ല ബന്ധം സ്ഥാപിച്ചും പരസ്പരം സൗഹൃദം ഉറപ്പാക്കിയും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൊച്ചി…

മികച്ച പൊതുഗതാഗത സംവിധാനങ്ങള്‍ക്കായുള്ള കേന്ദ്ര പുരസ്കാരം; KSRTCക്ക് അംഗീകാരം

തിരുവന്തപുരം: മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കെ.എസ്.ആർ.ടി.സിക്ക്. ഭവന നഗരകാര്യ മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സിറ്റി സർക്കുലർ സർവീസ്, ഗ്രാമവണ്ടി പദ്ധതി എന്നിവയ്ക്കാണ് പുരസ്കാരം നൽകിയത്. ‘സിറ്റി വിത്ത് ദി ബെസ്റ്റ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം’ വിഭാഗത്തിൽ സിറ്റി സര്‍ക്കുലര്‍…

ഗവർണർക്ക് പിന്തുണ; ജനകീയ കൂട്ടായ്മകളുമായി രംഗത്തിറങ്ങുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്കെതിരായ സിപിഎം സമര പ്രഖ്യാപനത്തിന് പിന്നാലെ ഗവർണറെ ഭീഷണിപ്പെടുത്താനുള്ള സിപിഎം നീക്കത്തിനെതിരെ ബഹുജന കൂട്ടായ്മയുമായി ബിജെപി രംഗത്തെത്തുമെന്ന് ബിജെപി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നവംബർ 18, 19 തീയതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ വിപുലമായ ബഹുജന…

കത്ത് വിവാദം; മേയർ ആര്യ രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍

കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷനിലെ തസ്തികകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചത് ഗുരുതരമായ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. “സംഭവത്തിൽ മേയറുടെ ന്യായീകരണങ്ങൾ ബാലിശമാണ്. പൊതുജനങ്ങളോട് മാപ്പ് പറയുകയും രാജിവച്ച് പുറത്തുപോകുകയും വേണം. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കെല്ലാം ജോലി…

കത്ത് എഴുതിയിട്ടില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. “അത്തരം ഒരു കത്ത് എഴുതുകയോ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. കത്തിന്‍റെ ഉറവിടവും കത്തിന്‍റെ…