Category: Entertainment

ലെസ്ബിയൻ ചുംബനരംഗം; ഡിസ്‌നി ചിത്രത്തിന് വിലക്കേർപ്പെടുത്തി

യുഎഇയും ഇന്തോനേഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങൾ ഡിസ്നിയുടെ പുതിയ ആനിമേഷൻ ചിത്രമായ ലൈറ്റ് ഇയറിന്റെ റിലീസ് നിരോധിച്ചു. ചിത്രത്തിൽ രണ്ട് സ്ത്രീകൾ ചുംബിക്കുന്ന രംഗമുള്ളതാണ് നിരോധനത്തിന് കാരണം. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ…

വിവാദപ്രസ്താവന നടത്തിയെന്ന പരാതിയിൽ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു 

ഹൈദരാബാദ്: വിവാദ പ്രസ്താവന നടത്തിയ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുളള ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന നടിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് കേസ്. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  നടിയുടെ പുതിയ…

സ്വവർഗ ചുംബന രംഗം; ഡിസ്നി ചിത്രമായ ‘ലൈറ്റ് ഇയറി’ന് നിരോധനം ഏർപ്പെടുത്തി രാജ്യങ്ങൾ

ടോയ് സ്റ്റോറി ഫ്രാഞ്ചൈസിയുടെ ഭാഗമായി പുതുതായി പുറത്തിറങ്ങിയ ഡിസ്നി ചിത്രമായ ‘ലൈറ്റ് ഇയർ’ രാജ്യങ്ങൾ നിരോധിക്കുന്നു. സ്വവർഗ ചുംബന രംഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണേഷ്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ചില രാജ്യങ്ങളാണ് ചിത്രം നിരോധിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ…

രജനി-നെൽസൺ ചിത്രം ‘ജയിലർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ‘ജയിലർ’റിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രജനീകാന്തിന്റെ 169-മത്തെ ചിത്രമാണിത്. ബീസ്റ്റിനു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ്…

ഒമർ ലുലു ചിത്രം ‘നല്ല സമയം’; ചിത്രീകരണം ഈ മാസം 27ന്

തൃശൂർ : ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 27ന് ഗുരുവായൂരിലും തൃശൂരിലുമായി ആരംഭിക്കും. നാല് പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒറ്റരാത്രികൊണ്ട് നടക്കുന്ന ഒരു രസകരമായ ത്രില്ലറാണ് ചിത്രം. ചിത്രം…

ആരാധകർക്കായി ‘ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്’ ഒരുക്കി ഡിസ്നി

ലോസ് ആഞ്ജലസ്: ‘ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്- എ പ്രൈവറ്റ് ജെറ്റ് അഡ്വഞ്ചർ’ എന്ന പേരിൽ സഞ്ചാര പദ്ധതിയുമായി ഡിസ്നി. പാർക്കുകളിലേക്ക് കൂടുതൽ ആരാധകരെ എത്തിക്കാനാണ് ഈ പദ്ധതി. ഡിസ്നിയുടെ 75 കടുത്ത ആരാധകർക്കായി 2023 ജൂലൈ 9ന് 24…

വിജയ് സേതുപതി കൊച്ചിയിലെത്തുന്നു; ‘മാമനിതൻ’ ജൂൺ 24നു തിയേറ്ററുകളിൽ

കൊച്ചി: വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർകെ സുരേഷിൻറെ സ്റ്റുഡിയോ 9ഉം ചേർന്ന് നിർമ്മിച്ച് സീനു രാമസാമി രചനയും സംവിധാനവും നിർവഹിച്ച തമിഴ് ചിത്രമാണ് ‘മാമനിതൻ’. വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകനായി…

നടന്‍ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ; മികവ് തെളിയിച്ചതിനുള്ള ആദരം

ദുബായ്: നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്ക് 10 വർഷത്തേക്കാണ് കാലാവധി. ഗോൾഡൻ വിസയുള്ളവർക്ക് സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും കഴിയും. ഇത് 10 വർഷത്തിനുശേഷം യാന്ത്രികമായി പുതുക്കാൻ കഴിയും.…

സർക്കാരിനെ വിമർശിച്ചതിന് പു.ക.സ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി

കോഴിക്കോട്: തന്നെ പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ…

നയൻതാര വിഘ്നേഷ് വിവാഹം വിവാദത്തില്‍; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി

ചെന്നൈ: നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവൻറെയും വിവാഹം വീണ്ടും വിവാദത്തിൽ. വിവാഹത്തിനെതിരെ നൽകിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗീകരിച്ചു. ജൂൺ 9ന് ചെന്നൈയിലെ മഹാബലിപുരത്തെ ഇസിആർ റോഡിലെ സ്റ്റാർ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിൻ്റെ നടത്തിപ്പ് സ്വകാര്യ…