Category: Entertainment

‘സബാഷ് മിത്തു’ ട്രെയിലർ പുറത്ത്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്കായ ‘സബാഷ് മിത്തു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. തപ്സി പന്നു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ മിതാലി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ചിത്രം ജൂലൈ 15ന് തീയേറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിർമ്മിക്കുന്ന…

രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക്; വാക്ക് പാലിച്ച് എസ്ജി

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷനിലേക്ക് പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന വാഗ്ദാനം സുരേഷ് ഗോപി ഒരിക്കൽ കൂടി നിറവേറ്റി. ഇതുവരെ ആറ് ലക്ഷത്തോളം രൂപയാണ് സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിയത്. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ഉന്നമനത്തിനായി…

‘ദളപതി 66’ലെ വിജയ് യുടെ ഫസ്റ്റ് ലുക്ക് ജൂൺ 21 ന്

വിജയ് ഇപ്പോൾ വംശി പൈഡിപ്പള്ളിക്കൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന് താൽക്കാലികമായി ‘ദളപതി 66’ എന്ന് പേരിട്ടിട്ടുണ്ട്. ‘ദളപതി 66’ലെ വിജയ് യുടെ ഫസ്റ്റ് ലുക്ക് ജൂൺ 21 ന് വൈകുന്നേരം 6:01 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി…

രക്ഷിത് ഷെട്ടി ചിത്രം ‘777 ചാർലി’ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് കർണാടക

കർണ്ണാടക : രക്ഷിത് ഷെട്ടി നായകനായ ‘777 ചാർലി’എന്ന ചിത്രത്തെ കർണാടക സർക്കാർ നികുതി രഹിതമായി പ്രഖ്യാപിച്ചു. കിരൺരാജ് കെ രചനയും സംവിധാനവും നിർവഹിച്ച ‘777 ചാർലി’യുടെ കഥ ജീവിതത്തിൽ താൽപ്പര്യം നഷ്ടപ്പെട്ട നിരാശനായ ഒരു യുവാവിനെ കേന്ദ്രീകരിക്കുന്നു. അയാളുടെ ജീവിതത്തിൽ…

ബാഹുബലി 2ന്റെ റെക്കോര്‍ഡും തകര്‍ത്ത് ‘വിക്രം’, തമിഴ്‌നാട്ടില്‍ കുതിക്കുന്നു

ചെന്നൈ : കമൽഹാസന്റെ വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ ബാഹുബാലി രണ്ടിന്റെ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ് കമൽഹാസൻ ചിത്രം ‘വിക്രം’.  തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടി…

ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ നെറ്റ്ഫ്ലിക്സില്‍ ഉടനെത്തും

കൊച്ചി: രാജീവ് രവി സംവിധാനം ചെയ്ത ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രം ജൂൺ 24ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം മെയ് 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ‘കമ്മട്ടിപ്പാടം’ എന്ന സൂപ്പർ…

നീണ്ട ഇടവേളക്കുശേഷം നടി ജെനീലിയ സിനിമയിലേക്ക് തിരിച്ചെത്തുന്നു

നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ് നടി ജെനീലിയ. കന്നഡ-തെലുങ്ക് ദ്വിഭാഷാ സിനിമയിലൂടെ ടോളിവുഡിലേക്ക് മടങ്ങിവരുന്ന ജെനീലിയ ഒരു സോഫ്റ്റ്വെയർ കമ്പനിയുടെ സിഇഒയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

മോഹന്‍ലാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മോഹൻലാൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എൽ 353’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആണ്. മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്,…

രണ്ടു വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഒഴിവാക്കി കേരളം

തിരുവനന്തപുരം: ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സിനിമകളുടെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാട് കണക്കിലെടുത്താണ് നടപടി. രണ്ട് ചിത്രങ്ങളും സർക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന…

ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയ സംഭവം; ഹരീഷ് പേരടിയെ പിന്തുണച്ച് ജിയോ ബേബി

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. ഹരീഷ് പേരടിക്ക് പിന്തുണ പ്രഖ്യാപിച്ച ജിയോ ബേബി, ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞ പ്രത്യേക സാഹചര്യം എന്താണെന്ന് ചോദിച്ചു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ…