Category: Entertainment

കടുത്ത പ്രമേഹം മൂലം നടൻ വിജയകാന്തിന്റെ 3 കാൽവിരലുകൾ നീക്കം ചെയ്തു

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ കടുത്ത പ്രമേഹം മൂലം നീക്കം ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതും ഉയർന്ന പ്രമേഹവുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും…

റോക്കട്രി: ദി നമ്പി ഇഫക്ട് ജൂലൈ ഒന്നിന് തിയറ്ററുകളിൽ

ചാരവൃത്തി ആരോപിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിലെ മുൻ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഇന്ത്യൻ ജീവചരിത്ര ചിത്രമാണ് നമ്പി ഇഫക്റ്റ്. ആർ മാധവൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ആർ മാധവൻ…

ദളപതി 66ന് പേരായി; ‘വാരിസ്’ ഫസ്റ്റ് ലുക്ക് കാണാം

‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ദളപതി 66 എന്നറിയപ്പെട്ട ചിത്രത്തിന് ‘വാരിസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയും പ്രധാനവേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.തമാൻ ആണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.…

എം എസ് ധോണി തമിഴിലേക്ക്? വിജയ് ചിത്രത്തിൽ അഭിനയിച്ചേക്കും

മുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ താരം ഇളയ ദളപതി വിജയ്ക്കൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണി. വിജയ്യുടെ 68-ാമത് ചിത്രം ധോണി പ്രൊഡക്ഷൻസിന്റെ കീഴിലായിരിക്കുമെന്നും…

നെറ്റ്ഫ്ലിക്സ് ‘വാശി’ സ്വന്തമാക്കിയത് റെക്കോർഡ് വിലയ്ക്ക്

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വാശി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്. ചിത്രം തിയറ്റർ റിലീസ് പൂർത്തിയാക്കിയ ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഒടിടിപ്ലെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം റെക്കോർഡ്…

ദളപതി ചിത്രത്തിൽ അതിഥി വേഷത്തിൽ ‘തല’ എത്തുന്നു

മുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്ക്കൊപ്പം! വിജയിയുടെ 68-ാമത്തെ ചിത്രം ധോണി പ്രൊഡക്ഷൻസിൻ്റെ കീഴിലായിരിക്കുമെന്നും ചിത്രത്തിൽ അതിഥി വേഷത്തിൽ ധോണി എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.…

‘ഡോണ്‍ ‘ മൂന്നാം വരവിൽ ഷാരുഖ് ഖാനൊപ്പം അമിതാബ് ബച്ചനും?

ബോളിവുഡ് താരം ഷാരുഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോണ്‍. ‘ഡോൺ’, ‘ഡോൺ 2’ എന്നിവ ബോളിവുഡിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിൻറെ മൂന്നാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ ആരാധകർ. റിപ്പോർട്ട് പ്രകാരം…

സൽമാൻ ഖാൻ ചിത്രത്തിൽ രാം ചരൺ എത്തുന്നു

‘കഭി ഈദ് കഭി ദീവാലി’ സൽമാൻ ഖാൻ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സൽമാൻറെ അതുല്യ ഗെറ്റപ്പിലൂടെ ഇതിനകം വാർത്തകളിൽ ഇടം നേടിയ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് യുവ സൂപ്പർ സ്റ്റാർ രാം ചരൺ…

കോപ്പിയടി വിവാദത്തിൽ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കടുവ

കൊച്ചി: മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം വന്നിരിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ‘കടുവ’യ്ക്കാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത്. സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടാണിത്. ചിത്രത്തിനെതിരെ കോപ്പിയടി വാദമാണ് ഉയർന്നിരിക്കുന്നത്. കേസ്…

സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന സിനിമ ‘വിക്രം’ ജൂലൈ 8 മുതൽ ഹോട്ട്സ്റ്റാറിൽ

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിച്ച ഉലഗനായകൻ കമൽ ഹാസൻ നായകനായ “വിക്രം” എന്ന ചിത്രം തീയേറ്ററുകളിലെ ഏറ്റവും വലിയ കോളിവുഡ് ഹിറ്റുകളിലൊന്നായി തുടരുകയാണ്. ആഗോളതലത്തിൽ 300 കോടി കടന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. തമിഴിലെ ഏറ്റവും…