Category: Business

രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു; വാർഷിക വളർച്ച കുറയുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: രാജ്യത്തിൻറെ വാർഷിക സാമ്പത്തിക വളർച്ച ഏതാനും വർഷത്തേക്ക് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇൻക്., ബാർക്ലേസ് പി.എൽ.സി എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ സാമ്പത്തിക വളർച്ചയിൽ മാന്ദ്യം പ്രവചിച്ചിട്ടുണ്ട്. പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്കുള്ളിൽ കൊണ്ടുവരിക എന്ന…

ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാൻ അനുമതി; ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാവില്ല

ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപ കൈവശം വയ്ക്കാന്‍ അനുമതി. ആളുകൾക്ക് 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസികൾ കൈവശം വയ്ക്കാം. അതേസമയം, ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ രൂപയെ മറ്റ് കറൻസികളിലേക്ക് മാറ്റാൻ കഴിയും. ഇന്ത്യൻ രൂപ ശ്രീലങ്ക…

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞു; ഇന്ത്യയിൽ വില കുറയ്ക്കാതെ കമ്പനികള്‍

ലോകത്തിലെ പ്രമുഖ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ചൈനയിൽ ഇന്ധന ആവശ്യകത കുറഞ്ഞതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു. കോവിഡ് മഹാമാരി കാരണം മിക്ക നഗരങ്ങളും അടച്ചുപൂട്ടിയതിനാൽ ചൈനയുടെ ഇന്ധന ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ…

സമ്പന്നര്‍ ഇന്ത്യ വിടുന്നു; സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

ഇന്ത്യൻ സമ്പന്നർ രാജ്യം വിടുന്ന പ്രവണത കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് മാത്രമാണ് സമ്പന്നരുടെ കൊഴിഞ്ഞുപോക്ക് നിരക്കിൽ നേരിയ കുറവുണ്ടായത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഹെൻലി ആൻഡ് പാർട്ണേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം…

യൂസ്ഡ് കാറുകള്‍ക്ക് ആവശ്യമേറുന്നു; വളര്‍ച്ച അതിവേഗമെന്ന് ഒഎൽഎക്സ്

രാജ്യത്ത് പഴയ കാറുകളുടെ വിപണി പുതിയ കാറുകളേക്കാൾ വേഗത്തിൽ വളരുന്നതായി റിപ്പോർട്ട്. ഒഎൽഎക്സ്, അനലിറ്റിക്സ് സ്ഥാപനമായ ക്രിസിൽ എന്നിവരാണ് പഠനം നടത്തിയത്. ഏകദേശം 3.4 കോടി കാറുകൾ ഇന്ത്യൻ നിരത്തുകളിലുണ്ടെന്നാണ് കണക്ക്. 2022-27ൽ പഴയ കാറുകളുടെ വിപണി പ്രതിവർഷം 16% വളർച്ച…

നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില വ്യാഴാഴ്ച 240 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 38,840 രൂപയാണ്. 22…

വിനിമയ നിരക്ക്; കുവൈറ്റ് ദിനാറിനെതിരെ രൂപയുടെ മൂല്യം 266.03

കുവൈറ്റ്: ഇന്നത്തെ കറൻസി, ട്രേഡിംഗ് അനുസരിച്ച് യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81.91 ആയി. ഇന്ന് ഒരു കുവൈറ്റ് ദിനാറിന്‍റെ മൂല്യം 266.03 ആണ്. അതായത്, ഇന്ന് 3.76 ദിനാർ അടച്ചാൽ, 1,000 ഇന്ത്യൻ രൂപ ലഭിക്കും.

കൊച്ചി തുറമുഖത്ത് ഇനി വമ്പന്‍ കപ്പലുകള്‍ അടുക്കും; 380 കോടിയുടെ കേന്ദ്രനിക്ഷേപം

കൊച്ചി: വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്തെത്താൻ കഴിയുന്ന തരത്തിൽ കപ്പല്‍ച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നു. സാഗർമാല പദ്ധതിയിൽ 380 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതി രാജ്യത്തെ ബിസിനസ് മേഖലയ്ക്ക്…

ജവാൻ റമ്മിന് പിന്നാലെ മലബാർ ബ്രാൻഡിയുമായി സർക്കാർ

തിരുവനന്തപുരം: ബ്രാൻഡി വിപണിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ. മലബാർ ഡിസ്റ്റിലറീസ് ‘മലബാർ ബ്രാണ്ടി’ അടുത്ത ഓണത്തിന് പുറത്തിറക്കും. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് നിർമ്മിക്കുന്ന ജവാൻ റമ്മാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ വിപണിയിലുള്ളത്. സർക്കാർ മേഖലയിൽ മദ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്‍റെ…

ഇന്ത്യയിൽ ആമസോൺ അക്കാദമിക്ക് പിന്നാലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ നിർത്തുന്നു

ന്യൂഡല്‍ഹി: ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 29 കമ്പനിയുടെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് ആമസോൺ റെസ്റ്റോറന്‍റ് പങ്കാളികളെ അറിയിച്ചിട്ടുണ്ട്. ബിസിനസ് പ്രവർത്തനങ്ങളുടെ വിശദമായ വിലയിരുത്തലിന് ശേഷമാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത്. 2022…