Category: Business

വരുമാനം ഉയര്‍ന്നിട്ടും ഫ്ലിപ്കാര്‍ട്ട് നഷ്ടത്തിൽ; നഷ്ടം 3413 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 2021-22 സാമ്പത്തിക വർഷത്തിൽ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ നഷ്ടം മുൻ വർഷത്തേക്കാൾ 967.4 കോടി രൂപ വർദ്ധിച്ചു. 2020-21 ൽ വാൾമാർട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന് 2445.6 കോടി…

ഏഴ് ദിവസവും 12 മണിക്കൂര്‍ ജോലി, പറ്റില്ലെങ്കിൽ പിരിച്ചുവിടും; ട്വിറ്ററില്‍ പരിഷ്‌കാരങ്ങൾ

അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്‍റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്‍റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക് സ്വീകരിച്ചുവരികയാണ്. ട്വിറ്ററിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന മസ്കിന്‍റെ പ്രഖ്യാപനം ജീവനക്കാർക്ക് വലിയ തിരിച്ചടിയായി.…

52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി

ഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ്സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 21 കോടി രൂപ പിഴ ചുമത്തി. റിലിഗെയർ എന്‍റർപ്രൈസസിന്‍റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നടപടി. 45…

ബൈജൂസ് തിരുവനന്തപുരത്ത് തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: എഡ്യു-ടെക് കമ്പനിയായ ബൈജൂസിന്‍റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്‌മെന്റ് സെന്റര്‍ ബാംഗ്ലൂരിലേക്ക് മാറ്റില്ല. ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുകയും തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചില പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ…

ലാഭം 68.5% വർദ്ധിപ്പിച്ച് അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ അദാനി പോർട്ട്സ് സെസ് അറ്റാദായത്തിൽ 68.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 1677.48 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 995.34 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുൻവർഷത്തേക്കാൾ വരുമാനം…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37480 രൂപയാണ്. അതേസമയം…

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിൽ ഇടപാടുകളിൽ 73 %…

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ 10 വർഷത്തേക്ക് വിലക്കി സെബി

മുംബൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 10 വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്ന് വിലക്കി. 45 ദിവസത്തിനകം അഞ്ച് കോടി രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.…

സൂചികകൾ നേട്ടത്തിൽ; സെൻസെക്സ് 374.76 പോയിന്‍റ് ഉയർന്നു

മുംബൈ: ആഭ്യന്തര സൂചികകൾ നേട്ടം കൊയ്യുന്നു. തുടർച്ചയായ നാലാം സെഷനിലടം ഉയർന്ന നിലയിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 374.76 പോയിന്‍റ് അഥവാ 0.62 ശതമാനം ഉയർന്ന് 61,121.35 ലും നിഫ്റ്റി 133.20 പോയിന്‍റ് അഥവാ 0.74 ശതമാനം ഉയർന്ന് 18,145.40 ലുമാണ്…

പിരിച്ചുവിടലായല്ല അവധിയായാണ് കാണുന്നത്; ബൈജൂസ് വിഷയത്തിൽ സിഇഒ

എഡ്ടെക് സ്ഥാപനമായ ബൈജൂസ് അടുത്തിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൈജൂസ് സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ.…