Category: Business

ആർട്ടിലറി തോക്കുകൾക്കായി 1200 കോടിയുടെ ഓർഡർ ഇന്ത്യൻ കമ്പനിക്ക്; രാജ്യത്ത് ആദ്യം

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്ല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് ആർട്ടിലറി തോക്കുകൾക്കായി 155 മില്ല്യൺ ഡോളറിന്റെ (1200 കോടി) വിദേശ ഓർഡർ ലഭിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓർഡർ ലഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ…

ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4 ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ബിഎസ്എൻഎൽ ഒരു മാസത്തിനുള്ളിൽ രാജ്യത്തുടനീളം 4 ജി സേവനങ്ങൾ നൽകും. ഡിസംബറിലോ ജനുവരിയിലോ 4 ജി സേവനം ആരംഭിച്ച് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതിനായി ടിസിഎസുമായി 26,821 കോടി രൂപയുടെ കരാറിന് സർക്കാർ അനുമതി…

ഇന്ത്യ-റഷ്യ ബന്ധം മികച്ചത്, വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ല: വിദേശകാര്യമന്ത്രി

മോസ്കോ: സമ്മർദ്ദങ്ങളുണ്ടായാലും റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. യുദ്ധകാലം കഴിഞ്ഞുവെന്നും ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെ ലവ്റോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.  രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി…

നവംബർ 19ന് ബാങ്ക് പണിമുടക്ക്; സേവനങ്ങൾ തടസ്സപ്പെട്ടേക്കും

ദില്ലി: നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാജ്യവ്യാപകമായി ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബര്‍ 19ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്ക്…

പ്രചാരത്തിലുള്ള കറൻസിയിൽ ഇടിവ് വന്നതായി എസ്ബിഐ റിപ്പോർട്ട്

ദില്ലി: കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ദീപാവലി വാരത്തിൽ കറൻസിയിൽ കുറവുണ്ടായതായി എസ്ബിഐയുടെ റിപ്പോർട്ട്. പേയ്മെന്‍റ് സിസ്റ്റത്തിലെ മാറ്റമാണ് കറൻസി കുറയാൻ കാരണം. വിപണിയിൽ കറൻസി വിഹിതത്തിൽ (സിഐസി) വലിയ ഇടിവുണ്ടായി. പേയ്മെന്‍റ് സിസ്റ്റങ്ങളിലെ കറൻസി വിഹിതം, 2016 സാമ്പത്തിക വർഷവുമായി…

ഫോബ്‌സിന്റെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ

ന്യൂഡല്‍ഹി: ഫോബ്‌സിന്റെ 2022ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ ഇടം നേടി. ഏഷ്യയിലെ ഏറ്റവും ശക്തരായ 20 ബിസിനസ് വനിതകളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ വനിതാ സംരംഭകർ ഇടം പിടിച്ചത്. കോവിഡ് മഹാമാരിക്കാലത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ ബിസിനസുകളെ പരിപോഷിപ്പിച്ച 20…

മൂന്നാം ഘട്ട പിരിച്ച് വിടലുമായി അൺഅക്കാഡമി; 350 പേർക്ക് ജോലി നഷ്ടമായി

ബെംഗളൂരു: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എഡ് ടെക് സ്ഥാപനമായ അൺഅക്കാദമി വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് അൺഅക്കാദമി ജീവനക്കാരെ പിരിച്ചുവിടുന്നത്. മൂന്നാം ഘട്ടത്തിൽ 350 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ്…

മുന്നേറി വിപണി; സെൻസെക്സ് 234.79 പോയിന്‍റ് ഉയർന്നു

മുംബൈ: ആഭ്യന്തര വിപണി ഇന്ന് മുന്നേറി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും വിപണിക്ക് ആശ്വാസം പകർന്നു. പ്രധാന സൂചികകളായ സെൻസെക്സ് 234.79 പോയിന്‍റ് അഥവാ 0.39 % ഉയർന്ന് 61,185.15 ലും നിഫ്റ്റി 82.60 പോയിന്‍റ് അഥവാ 0.46 % ഉയർന്ന്…

സാംസങ് ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാവ്; ആദ്യ നൂറിൽ റിലയൻസും

ഫോബ്സിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ ആദ്യ 100 പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു കമ്പനി മാത്രം. 20ആം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന് 23 ലക്ഷം ജീവനക്കാരുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ആണ് പട്ടികയിൽ ഒന്നാമത്. മൈക്രോസോഫ്റ്റ്,…

സിമന്റ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ ഉയർന്നേക്കും

ചെന്നൈ: വില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ സിമന്‍റ് കമ്പനികൾ. ചാക്കിന് 10 രൂപ മുതൽ 30 രൂപ വരെ വില വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം സിമന്‍റിന്‍റെ വില ചാക്കിന് മൂന്ന് രൂപ മുതൽ നാല് രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. വില വീണ്ടും…