Category: Breaking News

രാജ്ഭവനിലെ അതിഥിസല്‍ക്കാര ചിലവ് പുറത്ത്; 4 വര്‍ഷത്തിനിടെ ചിലവ് 9 ലക്ഷത്തോളം

തിരുവനന്തപുരം: കഴിഞ്ഞ 4 വർഷത്തിനിടെ കേരള രാജ്ഭവനിൽ അതിഥിസല്‍ക്കാരങ്ങൾക്കായി ചിലവഴിച്ചത് 9 ലക്ഷത്തോളം രൂപ. ഓരോ വർഷവും അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിൽ വർദ്ധനവുണ്ട്. കോവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയ 2020-21 സാമ്പത്തിക വർഷത്തിൽ,…

അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം…

രാജകീയ യാത്രാനുഭവം; ‘ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി

കൊച്ചി: ടൂറിസം രംഗത്തെ താരമായ ‘ഗോൾഡൻ ചാരിയറ്റ്’ എന്ന ആഢംബര ട്രെയിൻ കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്‍റെ ഭാഗമായാണ് ആഡംബര ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സൗകര്യങ്ങളുള്ള ട്രെയിനിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന അനുഭവം…

കെഎസ്ആര്‍ടിസിയുടെ ഗവി ടൂര്‍ പാക്കേജ്; ആദ്യ സർവീസ് ഡിസംബർ മുതൽ

പത്തനംതിട്ട: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ നിന്നാണ് അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത ശേഷം ഡിസംബർ ആദ്യം മുതൽ…

ഡൽഹി ജമാ മസ്ജിദിൽ സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന ഉത്തരവ് പിൻവലിച്ചു

ഡൽഹി: ഷാഹി ഇമാം ബുഖാരി ഡൽഹി ജമാ മസ്ജിദിലെ സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന ഉത്തരവ് പിൻവലിച്ചു. ഡൽഹി ജമാ മസ്ജിദിൽ ഒറ്റപ്പെട്ട സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ട് നവംബർ 24 വ്യാഴാഴ്ച ഉത്തരവ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഇമാം തന്റെ നിലപാട് മാറ്റുകയായിരുന്നു.…

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സീരിയൽ ഇത്തവണയുമില്ല

തിരുവനന്തപുരം: 30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. 2021 ലെ അവാർഡുകൾ ആണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച ടെലിസീരിയൽ വിഭാഗത്തിൽ…

അനുമതിയില്ലാതെ ആനകളെ ഉപയോഗിച്ചു; വിജയ് നായകനാകുന്ന വാരിസിന് നോട്ടീസ്

ചെന്നൈ: വിജയ് നായകനാകുന്ന ‘വാരിസ്‌’ എന്ന സിനിമയ്ക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. അനുവാദമില്ലാതെ അഞ്ച് ആനകളെ ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വിജയ് ആരാധകർ ഏറെ…

ഗുജറാത്ത് തിരഞ്ഞെടുപ്പ്; വിദേശികളെ ഇറക്കിയുള്ള ബിജെപി പ്രചാരണം വിവാദത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ ബി.ജെ.പി നീക്കം വിവാദത്തിൽ. ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബി.ജെ.പിക്ക് വേണ്ടി വിദേശികൾ പ്രചാരണം നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ഇന്ത്യൻ വിസ നിയമത്തിന്‍റെയും ലംഘനമാണ് വിദേശികളെ ഇറക്കിയുള്ള…

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം പ്രതിസന്ധിയിൽ; ഫ്രഞ്ച് ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി

കൊച്ചി: കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം പ്രതിസന്ധിയിൽ. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഫ്രഞ്ച് ഡെവലപ്മെന്‍റ് ബാങ്ക് പദ്ധതിയിൽ നിന്ന് പിൻവാങ്ങി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. നിർമ്മാണം നിർത്തില്ലെന്നും…

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍; ഫലം മെയ് പത്തിനകം

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മൂല്യനിര്‍ണയം ഏപ്രില്‍…