Category: Breaking News

സെഞ്ചുറി അടിച്ച് ജഡേജയും; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 416-ന് പുറത്ത്

ബർമിങ്ഹാം: 7 വിക്കറ്റിന് 338 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിവേഗം സ്കോർ ചെയ്തു. കഴിഞ്ഞ ദിവസം പുറത്താകാതെ 83 റൺസ് നേടിയ ജഡേജ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ സെഞ്ച്വറി നേടിയിരുന്നു. 194 പന്തിൽ 13…

‘വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണം’; അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ. മുൻകൂർ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് അതിജീവിത സുപ്രീം കോടതിയിൽ…

കേരളത്തിൽ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ കൊണ്ടുവരാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ, ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ മുതലായവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി വിഭജിച്ചാണ്, ഭക്ഷ്യസുരക്ഷാ വകുപ്പ്…

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി. സ്പീക്കർക്കാണ് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. നിയമസഭയുടെ പെരുമാറ്റച്ചട്ടം 154 പ്രകാരമാണ്…

പ്രവാചകനെതിരായ വിവാദ പരാമർശം; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തൻറെ പരാമർശത്തിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നൂപുർ ശർമയുടെ പ്രസ്താവനയാണ് ഉദയ്പൂരിലെ കൊലപാതകത്തിന് കാരണമെന്നും സുപ്രീംകോടതി.…

ഹയർസെക്കൻഡറി പ്രവേശനം: മൂന്നുഘട്ടമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇത്തവണ മൂന്ന് ഘട്ടങ്ങൾ വേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. അലോട്ട്മെൻറ് ലിസ്റ്റ് തയ്യാറാക്കാൻ മെറിറ്റ് മാർക്കും ബോണസ് പോയിൻറുകളും നൽകുന്നതാണ് ഇപ്പോളത്തെ രീതി. അതിനാൽ, എല്ലാവർക്കും വീടിനടുത്തുള്ള സ്കൂളിൽ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്. കാര്‍മേഘം കാണാൻ തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ കാണുന്നില്ല എന്നതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും…

രാജ്യത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ

കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ / ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം…

തെക്കൻ കേരളത്തിൽ ജൂലൈ 10ന് ബലിപെരുന്നാൾ; മാസപ്പിറവി കണ്ടു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മാസപ്പിറവി കണ്ടതിനാൽ തെക്കൻ കേരളത്തിൽ ജൂലൈ 10ന് ബലിപെരുന്നാൾ. ദക്ഷിണകേരള ജമായത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് പ്രഖ്യാപനം നടത്തിയത്.

അപ്രതീക്ഷിത നീക്കവുമായി ബി.ജെ.പി; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവിൽ അപ്രതീക്ഷിത നീക്കവുമായി ബിജെപി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഷിന്ദേയ്ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7.30ന് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്യും.