കൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി-20 പ്രസിഡന്‍റ് സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് കേസിലെ രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എയെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. ട്വന്‍റി-20 നേതൃത്വം വിവേചനപരമായാണ് പെരുമാറുന്നതെന്ന ആരോപണവുമായി എംഎൽഎ നിരവധി തവണ രംഗത്തെത്തിയിരുന്നു. എം.എൽ.എയും ട്വന്‍റി 20യും തമ്മിൽ പരസ്യമായ പോരാട്ടത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.