തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി. ജോണിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. ഏതെങ്കിലും മാധ്യമപ്രവർത്തകർ രേഖാമൂലം പരാതി നൽകിയാൽ പരിശോധിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.ഐ(എം) നേതാവ് എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഏഷ്യാനെറ്റ് അവതാരകൻ വിനു വി. ജോണിനെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരുന്നു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒരു ടിവി ചാനൽ പരിപാടിയിലൂടെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത് മനപ്പൂർവ്വം അപമാനിക്കുകയും സമാധാനം ലംഘിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വിനു വി. ജോൺ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.