Spread the love

യുപി : പ്രായാഗ് രാജിലും കാണ്‍പൂരിലും ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചത് നിയമപരമാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

വെൽഫെയർ പാർട്ടി നേതാവും അഫ്രീൻ ഫാത്തിമയുടെ പിതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റി ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടമായതിനാലാണ് തകർത്തതെന്നാണ് യുപി സർക്കാരിന്റെ വാദം.

പ്രവാചകനെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചവരുടെ വീടുകൾ തകർത്തതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. നോട്ടീസ് നൽകിയാണ് പൊളിക്കൽ നടത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

By newsten