Spread the love

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. കാള ചുറ്റും ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ജനക്കൂട്ടത്തോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ച ഗെഹ്ലോട്ട്, കാളയെ ജനക്കൂട്ടത്തിലേക്ക് അയച്ചത് ബിജെപിയാണെന്ന് കുറ്റപ്പെടുത്തി. “ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്. കോൺഗ്രസ് യോഗങ്ങൾ തടസപ്പെടുത്താൻ അവർ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

By newsten