Spread the love

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് രാജി.

‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ജോണ്‍സന്‍ പാർട്ടിയുടെ നേതാവായി തുടരണമോ എന്ന കാര്യത്തിൽ വിശ്വാസ വോട്ടെടുപ്പ് നടന്നു.

ജോൺസന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് പാർലമെന്‍റിൽ 359 എംപിമാരുണ്ട്. 54 എം.പിമാർ ജോൺസനെതിരെ വിശ്വാസവോട്ടെടുപ്പ് നടത്തിയതോടെ ബോറിസ് ജോൺസൺ പുറത്തുപോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ബോറിസ് ജോൺസൺ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. 211 എംപിമാരാണ് ജോൺസണെ പിന്തുണച്ചത്. 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടുകൾ വേണ്ടിവന്നു.

By newsten