മുംബൈ: യുകെ ആസ്ഥാനമായുള്ള സിമ്പോസിയം സ്പിരിറ്റ്സിന്‍റെ ഉടമസ്ഥതയിലുള്ള ‘ബുഷ് റം’ ഇന്ത്യൻ വിപണിയിലേക്ക്. മുംബൈ ആസ്ഥാനമായുള്ള മോണിക്ക അൽകോബേവ് ലിമിറ്റഡ് വഴിയാണ് റം ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ജോസ് ക്യൂർവോ, ടെമ്പിൾടൺ റൈ വിസ്കി, റുട്ടിനി വൈൻസ് തുടങ്ങിയ ബ്രാൻഡുകളും കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ജെയിംസ് ഹെയ്മാൻ, ജസ്റ്റിൻ ഷോർ, ജെയിംസ് മക്‌ഡൊണാൾഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സിമ്പോസിയം സ്പിരിറ്റ്സ്. ഹരിത ഊർജ്ജം ഉപയോഗിച്ച് നിർമ്മിച്ച അന്താരാഷ്ട്ര റം ഇന്ത്യയിൽ ആദ്യമാണെന്ന് മോണിക്ക അൽകോബേവിന്റെ മാനേജിംഗ് ഡയറക്ടർ കുനാൽ പട്ടേൽ പറഞ്ഞു.
റം ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ 95 ശതമാനവും റീസൈക്കിൾ ചെയ്ത കരിമ്പിൽ നിന്ന് ശേഖരിക്കുകയും ലേബലുകൾ ലിനൻ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്യുന്നു. റീസൈക്കിൾ ചെയ്ത കോർക്കാണ് കുപ്പിയ്ക്കായും തിരഞ്ഞെടുത്തിട്ടുള്ളത്. 2013 നും 2018 നും ഇടയിൽ ഇന്ത്യയിലെ റം വിപണി വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2018 ൽ വിൽപ്പന മൂല്യം 194,086.89 ദശലക്ഷം രൂപയായിരുന്നു.