ലണ്ടന്‍: ബോറിസ് ജോണ്സണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാദ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ് ജോണ്സണ് സ്ഥാനമൊഴിയാൻ നിർബന്ധിതനായത്.
കഴിഞ്ഞ രണ്ട് മണിക്കൂറിനിടെ എട്ട് മന്ത്രിമാരാണ് രാജിവച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് സ്ഥാനം അദ്ദേഹം രാജിവയ്ക്കുമെന്ന് റിപ്പോർട്ട് ചെയ്തു. നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന ബോറിസ് ജോൺസൺ അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് സ്വന്തം പാളയത്തിനുള്ളിൽ നിന്ന് തന്നെ വാദിക്കപ്പെട്ടിട്ടുണ്ട്. 2019ൽ വൻ ഭൂരിപക്ഷത്തോടെയാണ് ജോണ്സണ് അധികാരത്തിലെത്തിയത്.
‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.