Spread the love

ആലപ്പുഴ: ജില്ലയിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. എം.എൽ.എമാരും സി.പി.എം-സി.പി.ഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നേതൃത്വം നൽകിയ എൽ.ഡി.എഫ് റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. “കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങൾ പറയില്ല, പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്” എന്നായിരുന്നു മുദ്രാവാക്യം.

തിരുവനന്തപുരത്ത് സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചായിരുന്നു റാലി. രാവിലെ അമ്പലപ്പുഴയിൽ നടന്ന സി.പി.എം റാലിയിലും മുദ്രാവാക്യം ഉയർന്നു. അമ്പലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യത്തിന് മറുപടിയുമായി എച്ച് സലാം എംഎൽഎ രംഗത്തെത്തി. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ നിസ്സാരവത്കരിക്കാനാണ് മുദ്രാവാക്യം വിളി വിവാദമെന്നായിരുന്നു സലാമിന്റെ പ്രതികരണം.

By newsten