തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എം ആർ ബൈജു, സത്യദാസ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ യാത്ര ചെയ്യവെയാണ് ഇരുവരും പിടിയിലായത്.
യാത്രയിലുടനീളം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രാവിലെ ക്ലിഫ് ഹൗസിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വഴിയിൽ മാധ്യമപ്രവർത്തകരുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രി സഞ്ചരിച്ച വഴിയിലും പോലീസിനെ വിന്യസിച്ചിരുന്നു.