Spread the love

ന്യൂഡൽഹി: ബി.ജെ.പിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാർലമെന്‍റിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനോ തെരുവുകളിൽ ജനങ്ങളുടെ പ്രതിഷേധം ഉയർത്താനോ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയെ രണ്ടാം തവണയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസമാണ് പ്രിയങ്കയുടെ ട്വിറ്റർ പരാമർശം.

വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്‍റെയും വിവിധ അന്വേഷണ ഏജൻസികളുടെയും സഹായത്തോടെ പ്രതിപക്ഷത്തിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ഏകാധിപത്യ സർക്കാർ ശ്രമിക്കുന്നത്. “ഇതു സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. തല കുനിക്കുകയോ പേടിച്ചു പിന്മാറുകയോ ചെയ്യില്ല. പോരാടും, വിജയിക്കുക തന്നെ ചെയ്യും” അവർ കൂട്ടിച്ചേർത്തു.

ജൂലൈ 21ന് സോണിയയെ രണ്ട് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. 25ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. സോണിയയുടെ തന്നെ അഭ്യർത്ഥന പ്രകാരമാണ് തീയതി നിശ്ചയിച്ചതെന്ന് ഇഡി അറിയിച്ചിരുന്നു. എന്നാൽ, പുതിയ പ്രസിഡന്‍റ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോൺഗ്രസിന്‍റെ പ്രതിഷേധം ഒഴിവാക്കാനാണ് തീയതി മാറ്റിയത്.

By newsten