ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എഎപിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മന്ത്രിമാരെയും നേതാക്കളെയും വ്യാജ അഴിമതിക്കേസുകളിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ എഎപിയുടെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഹിരൺ ജോഷി നിരവധി ടെലിവിഷൻ ചാനലുകളുടെ ഉടമകളെയും എഡിറ്റർമാരെയും ഭീഷണിപ്പെടുത്തിയതായി കെജ്‌രിവാള്‍
ആരോപിച്ചു. ഈ എഡിറ്റർമാർ ഹിരണ്‍ ജോഷിയുടെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടാൽ, പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവും അവരുടെ സ്ഥാനങ്ങളിൽ ഉണ്ടാകില്ല, കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേതന്നെ എ.എ.പിക്ക് ലഭിച്ച വലിയ ജനപിന്തുണ ബി.ജെ.പിയെ പടിച്ചുകുലുക്കിയിരിക്കുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തങ്ങള്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.