ന്യൂദല്‍ഹി: ബി.ജെ.പി രാജ്യത്തിന്റെ സാമൂഹിക സൗഹാർദ്ദം ഇല്ലാതാക്കിയെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു. രാജ്യത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബി.ജെ.പിക്കായിരിക്കുമെന്നും റാവത്ത് പറഞ്ഞു.
“രാജ്യത്തെ എല്ലാം സമാധാനപരമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ ഇരു മതങ്ങളും തമ്മിൽ തർക്കം സൃഷ്ടിക്കാനാണ് ബിജെപി വക്താവ് ശ്രമിച്ചത്”. രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കായിരിക്കുമെന്നും റാവത്ത് പറഞ്ഞു.