Spread the love

പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിന്‍റെ പ്രസ്താവനയെ പ്രതിരോധിച്ച് ബി.ജെ.പി. പി.ടി ഉഷയുടെ ഗുണങ്ങൾ അളക്കാൻ എളമരം കരീം യോഗ്യനല്ലെന്ന് പ്രകാശ് ബാബു വിമർശിച്ചു. ലോകം അറിയപ്പെടുന്ന കായികതാരമാണ് പിടി ഉഷ. യോഗ്യത പരിശോധിക്കാൻ നിൽക്കുകയാണെങ്കിൽ തലയിൽ മുണ്ടുമായി നടക്കേണ്ടി വരുമെന്നും പ്രകാശ് ബാബു പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;

കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി….പി.ടി ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാന്‍ പോയിട്ട് അടുത്ത് നില്‍ക്കാന്‍ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്ത് കേട്ടാലും മുന്നിലിരുന്ന് കൈയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്ന് കരുതി വിമര്‍ശിക്കുമ്പോള്‍ ആളും തരവും നോക്കി വിമര്‍ശിക്കണം. കേരളീയര്‍ക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ല.

By newsten